/indian-express-malayalam/media/media_files/yoJ9EOqVgeg5MQXEHUJC.jpg)
കങ്കണയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും വളരെക്കാലമായി ബോളിവുഡിൽ നിലനിൽക്കുന്നുണ്ട് (ചിത്രം: ഇൻസ്റ്റഗ്രാം/കങ്കണ)
തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം 'എമർജൻസി' എന്ന ചിത്രത്തിലൂടെ ഗംഭീര മടങ്ങിവരവിനൊരുങ്ങുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാകുന്ന ജീവചരിത്ര സിനിമയിൽ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. സാമകാലികവും രാഷ്ട്രീയപരവുമായ പ്രസ്താവനകളിൽ വിവാദങ്ങൾ വിളിച്ചുവരുത്തുന്ന നായികയാണ് കങ്കണ. അതുകൊണ്ടുതന്നെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും വളരെക്കാലമായി ബോളിവുഡിൽ നിലനിൽക്കുന്നുണ്ട്.
ഇപ്പോഴിതാ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് കങ്കണ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. കങ്കണ നായികയാകുന്ന വരാനിരിക്കുന്ന റസാക്കർ: സൈലൻ്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് താരത്തിന്റെ മറുപടി. "ഞാൻ എമർജൻസി എന്നൊരു സിനിമ ചെയ്യുന്നുണ്ട്. ആ സിനിമ കണ്ടുകഴിഞ്ഞാൽ ആരും എന്നെ പ്രധാനമന്ത്രിയാക്കാൻ ആഗ്രഹിക്കില്ല'' എന്നായിരുന്നു ചിരിച്ചുകൊണ്ട് താരം മറുപടി പറഞ്ഞത്.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിക്കുമ്പോൾ പരസ്പര വിരുദ്ധമായി നിലപാടുകൾ അറിയിക്കുന്ന കങ്കണ, ഇതിനു മുൻപും വിഷയത്തിൽ നിലപാട് പറഞ്ഞുട്ടുണ്ട്. താൻ ഒരു രാഷ്ട്രീയക്കാരൻ അല്ലെന്നും, വ്യക്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുള്ള ആളാണെന്നും, കഴിഞ്ഞ വർഷം കങ്കണ എക്സിലുടെ പങ്കുവച്ചിരുന്നു. കൂടാതെ, പലതവണ തന്നോട് രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.
എന്നാൽ 2022ൽ, 'സാഹചര്യം അനുസരിച്ച്, സർക്കാരിന് എൻ്റെ പങ്കാളിത്തം ആവശ്യമാണെങ്കിൽ, ഹിമാചൽ പ്രദേശിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം നൽകിയാൽ, അത് വളരെ നല്ലകാര്യമായിരിക്കുമെന്നും' കങ്കണ പറഞ്ഞിരുന്നു.
2023 നവംബറിൽ റിലീസ് ചെയ്യാനിരുന്ന എമർജൻസി ചില തടസ്സങ്ങളെ തുടർന്ന്, 2024 ജൂൺ 14-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കങ്കണ തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ വിശാഖ് നായരും സതീഷ് കൗശിക്കും പ്രധാന വേഷങ്ങളിൽ എത്തും. കൂടാതെ അനുപം ഖേർ , ശ്രേയസ് തൽപാഡെ, അശോക് ഛബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവരും ചിത്രത്തിൽ അണിനിരക്കും.
തേജസ് എന്ന ആക്ഷൻ ത്രില്ലറിലാണ് താരം അവസാനമായി അഭിനയിച്ചത്. ഏകദേശം 60 കോടി രൂപയോളം ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം, വെറും 8 കോടി രൂപ നേടി വലിയ പരാജയമാണ് തിയേറ്ററിൽ നേടിയത്. തേജസിന് മുൻപ് റിലീസായ ചന്ദ്രമുഖി 2(2023), ധാക്കദ്(2022) തുടങ്ങിയ ചിത്രങ്ങളും തിയേറ്ററിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.
Read More Entertainment Stories Here
- അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ എന്താ വാപ്പച്ചിയുടെ ഉദ്ദേശം; ട്രോളുകളിൽ നിറയുന്ന ദുൽഖറും മമ്മൂട്ടിയും
- ചെക്കൻ പെണ്ണിനെ കണ്ടത് നിശ്ചയത്തിനു ശേഷം മാത്രം: ആ വിവാഹം നടന്നതിങ്ങനെ
- മലയാളികളുടെ സ്വപ്നസുന്ദരി; സഹോദരനൊപ്പം നിൽക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായോ?
- എന്തെല്ലാം തരത്തിലുള്ള ചിരികളാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.