കഴിഞ്ഞ രണ്ടു ദിവസമായി ട്രോൾ പേജുകളിൽ നിറഞ്ഞുനിൽക്കുകയാണ് ബേസിൽ ജോസഫ്. സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ബേസിലിന് പറ്റിയ അമളിയാണ് ട്രോൾ പേജുകളിൽ നിറഞ്ഞത്.
സംഭവമിങ്ങനെ, ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാമ്പ്യന്മാരായി. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ, ബേസില്‍ ഒരു കളിക്കാരന് കൈ കൊടുക്കാന്‍ നീട്ടി. എന്നാൽ ആ പ്ലെയർ അതുകാണാതെ പൃഥ്വിരാജിനു കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസിൽ ചമ്മി കൈ താഴ്ത്തി.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്, ഏതാനും മാസങ്ങൾക്കു മുൻപ് ബേസിലും ടൊവിനോ തോമസും പങ്കെടുത്ത ഒരു പൂജാ ചടങ്ങിൽ നിന്നുള്ള വീഡിയോയുമായി ചേർത്താണ്. അന്ന് സമാനമായ രീതിയിൽ ചമ്മിയത് ടൊവിനോ ആയിരുന്നു. ടൊവിനോയുടെ ചമ്മൽ കണ്ട് ചിരിക്കുന്ന ബേസിലായിരുന്നു ആ വീഡിയോയിലെ താരം. അന്ന് ടൊവിനോയെ കളിയാക്കി തിരിച്ച ബേസിലിനു പറ്റിയ അമളി, കർമ്മ ഈസ് റിയൽ എന്നിങ്ങനെയുള്ള കാഴ്ചകളോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
വീഡിയോ വൈറലായതോടെ അതിനു കമന്റുമായി ടൊവിനോയും എത്തി. ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി കമന്റ് ചെയ്തതോടെ, ‘നീ പക പോക്കുകയാണല്ലേടാ’ എന്നായിരുന്നു ബേസിലിന്റെ മറുകമന്റ്. കർമ ഈസ് എ ബിച്ച് എന്നതിനെ ഒന്നു ഫണ്ണായി പോളിഷ് ചെയ്ത്‘കരാമ ഈസ് എ ബീച്ച്’എന്നാണ് മറുപടിയായി ടൊവിനോ കുറിച്ചത്. സഞ്ജു സാംസണും ബേസിലിനെ ട്രോളി കമന്റ് പങ്കിട്ടിരുന്നു.
/indian-express-malayalam/media/media_files/2024/11/13/q4qyFYGnEXQUS2RguASF.jpg)
അതിനു പിന്നാലെ, "കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്‌സ്," എന്ന അടിക്കുറിപ്പോടെ സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ നിന്നുള്ള ചിത്രങ്ങൾ ബേസിൽ പങ്കിടുകയും ചെയ്തു. പോസ്റ്റിൽ ടൊവിനോയെയും സഞ്ജു സാംസണിനെയും പ്രത്യേകം ടാഗ് ചെയ്തിട്ടുണ്ട്.
എന്നാൽ, ബേസിലിന്റെ ചമ്മൽ അഡ്ജസ്റ്റ് ചെയ്യുന്ന പോസ്റ്റിലും ട്രോൾ കമന്റുമായി എത്തിയിരിക്കുകയാണ് ആരാധകരും നസ്രിയയും. മെയ്ന്‍ ഫോട്ടോ എവിടെ എന്നായിരുന്നു നസ്രിയയുടെ ചോദ്യം. 'നീയും എന്നെ..' എന്ന് നസ്രിയയോട് ബേസിൽ കമന്റിൽ തിരികെ ചോദിച്ചിട്ടുണ്ട്.
Read More
കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്‌സ്; ചമ്മൽ അഡ്ജസ്റ്റ് ചെയ്ത് ബേസിൽ, വിടാതെ ട്രോളി നസ്രിയ
കഴിഞ്ഞ രണ്ടു ദിവസമായി ട്രോൾ പേജുകളിൽ നിറഞ്ഞുനിൽക്കുകയാണ് ബേസിൽ ജോസഫ്

ബേസിലിന്റെ പോസ്റ്റിൽ ട്രോൾ കമന്റുമായി നസ്രിയ
കഴിഞ്ഞ രണ്ടു ദിവസമായി ട്രോൾ പേജുകളിൽ നിറഞ്ഞുനിൽക്കുകയാണ് ബേസിൽ ജോസഫ്. സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ബേസിലിന് പറ്റിയ അമളിയാണ് ട്രോൾ പേജുകളിൽ നിറഞ്ഞത്.
സംഭവമിങ്ങനെ, ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാമ്പ്യന്മാരായി. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ, ബേസില്‍ ഒരു കളിക്കാരന് കൈ കൊടുക്കാന്‍ നീട്ടി. എന്നാൽ ആ പ്ലെയർ അതുകാണാതെ പൃഥ്വിരാജിനു കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസിൽ ചമ്മി കൈ താഴ്ത്തി.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്, ഏതാനും മാസങ്ങൾക്കു മുൻപ് ബേസിലും ടൊവിനോ തോമസും പങ്കെടുത്ത ഒരു പൂജാ ചടങ്ങിൽ നിന്നുള്ള വീഡിയോയുമായി ചേർത്താണ്. അന്ന് സമാനമായ രീതിയിൽ ചമ്മിയത് ടൊവിനോ ആയിരുന്നു. ടൊവിനോയുടെ ചമ്മൽ കണ്ട് ചിരിക്കുന്ന ബേസിലായിരുന്നു ആ വീഡിയോയിലെ താരം. അന്ന് ടൊവിനോയെ കളിയാക്കി തിരിച്ച ബേസിലിനു പറ്റിയ അമളി, കർമ്മ ഈസ് റിയൽ എന്നിങ്ങനെയുള്ള കാഴ്ചകളോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
വീഡിയോ വൈറലായതോടെ അതിനു കമന്റുമായി ടൊവിനോയും എത്തി. ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി കമന്റ് ചെയ്തതോടെ, ‘നീ പക പോക്കുകയാണല്ലേടാ’ എന്നായിരുന്നു ബേസിലിന്റെ മറുകമന്റ്. കർമ ഈസ് എ ബിച്ച് എന്നതിനെ ഒന്നു ഫണ്ണായി പോളിഷ് ചെയ്ത്‘കരാമ ഈസ് എ ബീച്ച്’എന്നാണ് മറുപടിയായി ടൊവിനോ കുറിച്ചത്. സഞ്ജു സാംസണും ബേസിലിനെ ട്രോളി കമന്റ് പങ്കിട്ടിരുന്നു.
അതിനു പിന്നാലെ, "കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്‌സ്," എന്ന അടിക്കുറിപ്പോടെ സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ നിന്നുള്ള ചിത്രങ്ങൾ ബേസിൽ പങ്കിടുകയും ചെയ്തു. പോസ്റ്റിൽ ടൊവിനോയെയും സഞ്ജു സാംസണിനെയും പ്രത്യേകം ടാഗ് ചെയ്തിട്ടുണ്ട്.
എന്നാൽ, ബേസിലിന്റെ ചമ്മൽ അഡ്ജസ്റ്റ് ചെയ്യുന്ന പോസ്റ്റിലും ട്രോൾ കമന്റുമായി എത്തിയിരിക്കുകയാണ് ആരാധകരും നസ്രിയയും. മെയ്ന്‍ ഫോട്ടോ എവിടെ എന്നായിരുന്നു നസ്രിയയുടെ ചോദ്യം. 'നീയും എന്നെ..' എന്ന് നസ്രിയയോട് ബേസിൽ കമന്റിൽ തിരികെ ചോദിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.