/indian-express-malayalam/media/media_files/2025/03/21/1HVIstWnC1wV6HcFVpU3.jpg)
Baby and Baby OTT
Baby and Baby Ott Release, Platform: ജയ്, സത്യരാജ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് കോമഡി-ഡ്രാമ വിഭാഗത്തിൽ ഒരുക്കിയ 'ബേബി ആൻഡ് ബേബി'. ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു.
സമ്മിശ്ര പ്രതികരണം നേടിയ ചിത്രം സംവിധാനം ചെയ്തത് പ്രതാപ് ആണ്. ചിത്രത്തിലെ സത്യരാജിന്റെ പ്രകടനം കൈയ്യടി നേടിയിരുന്നു. സംവിധായകൻ പ്രതാപ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ബി. യുവരാജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ടി.പി. സാരഥി ഛായാഗ്രഹണം, കെ. ആനന്ദലിംഗകുമാർ എഡിറ്റിങ് എന്നിവ നിർവഹിക്കുന്നു.
ജയ്, സത്യരാജ് എന്നിവരെ കൂടാതെ യോഗി ബാബു, പ്രിയാ നഗ്ര, ഇളവരസ്, ശ്രീമാൻ, ആനന്ദരാജ്, നിഴൽകൾ രവി, സിംഗംപുലി, റെഡിൻ കിംഗ്‌സ്‌ലി, രാജേന്ദ്രൻ, ആർ.ജെ വിഘ്‌നേശ്കാന്ത്, തങ്കദുരൈ, കെപിവൈ രാമർ, പ്രതോഷം, കണ്ണപ്പദാസൻ, ലൊല്ലു സഭാ ശേഷു, കൽക്കി രാജ, നെല്ലായി മണി എന്നിവരും ചിത്രത്തിലുണ്ട്.
Baby and Baby OTT: ബേബി ആൻഡ് ബേബി ഒടിടി
സൺ എൻഎക്സ്ടിയിലൂടെയാണ് ബേബി ആൻഡ് ബേബി ഒടിടിയിൽ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Read More
- Empuraan and the Illuminati: എന്താണ് സത്യത്തിൽ ഈ ഇല്ലുമിനാറ്റി?
- 'ചേട്ടൻ വിളിച്ചിട്ട് വന്നവൻ' തന്നെ ചേട്ടന് എതിരാവുമോ? എമ്പുരാനിലെ വില്ലൻ ടൊവിനോയോ?
- Empuraan: ആരാണ് എമ്പുരാനിലെ ആ മിസ്റ്ററി ഡ്രാഗൺ മാൻ?
- മുടക്കുമുതൽ 75 കോടി, ആകെ നേടിയത് 23.5 കോടി; ഫെബ്രുവരി ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കണക്കുകളിങ്ങനെ
- Officer on Duty OTT: ഓഫീസര്‍ ഓൺ ഡ്യൂട്ടി ഒടിടിയിലെത്തി, എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.