scorecardresearch

ജോർജുകുട്ടിയുടെ കേസ് അന്വേഷിക്കാൻ ഞാനൊന്ന് വരും, ജിത്തു ജോസഫിനോട് പറഞ്ഞിട്ടുണ്ടെന്ന് ആസിഫ് അലി

എസ്.ഐ ടെസ്റ്റ് എഴുതാൻ മടിച്ചു നിൽക്കുന്ന ചെറുപ്പക്കാരന്റെ അവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ആസിഫ് അലി പറഞ്ഞു

എസ്.ഐ ടെസ്റ്റ് എഴുതാൻ മടിച്ചു നിൽക്കുന്ന ചെറുപ്പക്കാരന്റെ അവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ആസിഫ് അലി പറഞ്ഞു

author-image
Entertainment Desk
New Update
Asif Ali | Mohanlal

ചിത്രം: യൂട്യൂബ്

ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2022ൽ പുറത്തിറങ്ങിയ 'കൂമൻ.' ക്രൈം ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രം മികച്ച വിജയമായിരുന്നു. ഗിരി എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ, ദൃശ്യത്തിലെ ജോർജുകുട്ടിയുടെ കേസ് ഗിരിയെക്കൊണ്ട് അന്വേഷിപ്പിക്കുമോ എന്ന് സംവിധായകനോട് ചോദിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ആസിഫ് അലി.

Advertisment

പുതിയ ചിത്രമായ 'തലവൻ' പ്രെമോഷനായി സംവിധായകൻ ജിസ് ജോയിക്കൊപ്പം അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി. 'സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നുണ്ടെങ്കിൽ മാത്രമോ ആസിഫ് അലിയെ കാസ്റ്റു ചെയ്യുകയുള്ളെന്നും, ദൃശ്യത്തിലെ ജോർജുകുട്ടിയുടെ പോലൊരു കഥാപാത്രത്തിന് ആസിഫിനെ കാസ്റ്റുചെയ്യാൻ കഴിയില്ലെന്നുമുള്ള​ ജിസ് ജോയിയുടെ വാക്കുകൾക്ക് തുടച്ചയായാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

ചിലപ്പോൾ ദൃശ്യത്തിലെ ജോർജുകുട്ടിയുടെ കേസ് അന്വേഷിക്കാൻ താൻ വരുമെന്നും, ജിത്തു ജോസഫിനോട് ഇതേ പറ്റി പറഞ്ഞിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. പൊലീസ് വേഷങ്ങൾ ചെയ്യാതിരുന്നത് തന്റെ ശരീരം പൊലീസുകാരനാകാൻ യോജിച്ചതല്ല എന്ന് തോന്നിയത് കൊണ്ടാണെന്നും ആസിഫ് അലി പറഞ്ഞു.

"എന്റെ​ ഒരു വലുപ്പം വച്ച് പൊലീസുകാരൻ ആകാൻ പറ്റില്ല എന്ന തോന്നലുണ്ടായിരുന്നു. എസ്.ഐ ടെസ്റ്റ് എഴുതാൻ മടിച്ചു നിൽക്കുന്ന നാട്ടിലെ ഒരു ചെറുപ്പക്കാരന്റെ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. ഞാൻ പോയി ആ ലൈനിൽ നിൽക്കുമ്പോൾ എന്നെക്കാൾ വലിയ ആൾക്കാരായിരിക്കും മുന്നിലെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. പിന്നെ തമിഴ് സിനിമയിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളത്. നല്ല മസ്സിൽ, നല്ല സ്റ്റൈലിഷ്, കൂളിങ് ഗ്ലാസ് ഇതൊക്കെയായിരുന്നു പൊലീസ് യൂണിഫോമായി മനസിലുണ്ടായിരുന്നത്," ആസിഫ് അലി പറഞ്ഞു.

Advertisment

ആസിഫ് അലി, ബിജു മേനോൻ എന്നിവരാണ് തലവനിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 24ന് റിലീസായ ചിത്രം മികച്ച പ്രതികരണംനേടി പ്രദർശനം തുടരുകയാണ്. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ എന്നിവയ്ക്ക് ശേഷം ബിജു മേനോൻ- ആസിഫ് കോമ്പോയിൽ എത്തിയ ചിത്രമാണ് തലവൻ. 
 
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാർക്കിടയിൽ നടക്കുന്ന പ്രശ്നങ്ങളാണ് തലവന്റെ ഇതിവൃത്തം. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

Read More Entertainment Stories Here

Mohanlal Asif Ali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: