/indian-express-malayalam/media/media_files/2024/11/20/MeY5iKZPn6KQJPpLYJ0e.jpg)
എ.ആർ.റഹ്മാൻ വിവാഹമോചിതനാകുന്നു
AR Rahman, Saira Banu announce separation: ഓസ്കാർ പുരസ്കാര ജേതാവും പ്രശസ്ത സംഗീതഞ്ജനുമായ എ.ആർ.റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്. ഇരുവരും വേർപിരിയുകയാണെന്ന് സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്.
''വർഷങ്ങളായി നീണ്ടുനിന്ന വിവാഹ ജീവിതത്തിനുശേഷം സൈറയും എ.ആർ. റഹ്മാനും വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമെടുത്തു. ഇരുവർക്കുമിടയിലെ വൈകാരിക ബന്ധത്തിലെ പ്രശ്നങ്ങളെത്തുടർന്നാണ് ഈ തീരുമാനം. പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും ഇരുവർക്കുമിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചുവെന്ന് ദമ്പതികൾ കണ്ടെത്തി. ഇത് പരിഹരിക്കാൻ കഴിയില്ല. വളരെ വേദനയോടെയാണ് ഇരുവരും ഈ തീരുമാനമെടുത്തത്,'' വന്ദന ഷാ പറഞ്ഞു.
വിവാഹ മോചനത്തെക്കുറിച്ച് എ.ആർ.റഹ്മാനും സ്ഥിരീകരിച്ചിട്ടുണ്ട്. ദാമ്പത്യ ജീവിതം 30 വർഷത്തിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. ജീവിതത്തിൽ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നുപോകുമ്പോൾ തങ്ങളുടെ സ്വകാര്യതയെ മാനിച്ചതിന് സുഹൃത്തുക്കളോട് നന്ദി പറയുന്നതായി റഹ്മാൻ എക്സിൽ കുറിച്ചു.
“We had hoped to reach the grand thirty, but all things, it seems, carry an unseen end. Even the throne of God might tremble at the weight of broken hearts. Yet, in this shattering, we seek meaning, though the pieces may not find their place again. To our friends, thank you for…
— A.R.Rahman (@arrahman) November 19, 2024
1995 ലാണ് റഹ്മാനും സൈറയും വിവാഹിതരായത്. ഇരുവർക്കും ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്നു മക്കളാണുള്ളത്. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും തങ്ങളെ മനസ്സിലാക്കിയതിന് എല്ലാവരോടും നന്ദിയെന്നും റഹ്മാന്റെ മകൻ അമീൻ ഇൻസ്റ്റഗ്രാമിൽ എഴുതി.
Read More
- പെട്ടെന്ന് പുരികവും കൺപീലിയും നരച്ചു; അപൂർവ്വ രോഗത്തെ കുറിച്ച് ആൻഡ്രിയ
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
- അക്കാ, നിങ്ങൾക്ക് നാണമില്ലേ?: നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചതിനെ കുറിച്ച് രാധിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.