/indian-express-malayalam/media/media_files/1LBfZUKgAQhdAPVmobRz.jpg)
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയൊരു ചിത്രമാണ്. പൃഥ്വിയുടെയും ബ്ലെസിയുടെയും കരിയറിലെ നിരവധി വർഷങ്ങൾ ഈ ചിത്രം അപഹരിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും താണ്ടി ആടുജീവിതം ഈ ഏപ്രിൽ 10ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കായി എ ആർ റഹ്മാനും കൊച്ചിയിൽ എത്തിയിരിക്കുകയാണ് ഇന്ന്. പരിപാടിയ്ക്കിടയിൽ ബ്ലെസിയുടെ മാറ്റത്തെ കുറിച്ച് എ ആർ റഹ്മാൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ആടുജീവിതം തുടങ്ങുമ്പോൾ ഈ മുടി കറുത്തിരുന്നതാണ്," എന്നായിരുന്നു ബ്ലെസിയെ ചൂണ്ടി റഹ്മാന്റെ കമന്റ്. യോദ്ധയ്ക്ക് ശേഷം മലയാളത്തിലേക്ക് വരുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും റഹ്മാൻ പറഞ്ഞു.
ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. കേന്ദ്രകഥാപാത്രമായ നജീബ്, ആടുകളുടെ ഇടയില്‍ ജീവിക്കാന്‍ ഇടയാകുന്നത് ഉള്‍പ്പടെ മനുഷ്യക്കടത്തിന്റെ ഏറ്റവും ഭീതിതമായ മുഖം വെളിവാക്കുന്നതാണ് 'ആടുജീവിതത്തിന്റെ' കഥാപരിസരം.
എഴുത്തുകാരൻ രവി വർമ തമ്പുരാൻ വഴിയാണ് 2009ൽ ബ്ലെസ്സി ആടുജീവിതം എന്ന നോവലിനെ കുറിച്ചറിയുന്നത്. പിന്നീട് ബെന്യാമിനുമായി ചർച്ച ചെയ്ത് നോവൽ സിനിമയാക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിനു വേണ്ടി വലിയ മേക്കോവർ തന്നെ പൃഥ്വി നടത്തിയിരുന്നു. മാസങ്ങളോളം പട്ടിണി കിടന്നു ശുഷ്കിച്ച നായകന്റെ ലുക്കിലേക്ക് എത്താന്‍ പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മരുഭൂമി, അവിടെയുള്ള കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിങ്ങനെ ചിത്രീകരണ വെല്ലുവിളികളും ഏറെയായിരുന്നു. അതിനിടയിൽ, കോവിഡും ലോക്ക്ഡൗണും എത്തിയതോടെ ചിത്രീകരണം തന്നെ നിന്നുപോയി.
കെ എസ് സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എ ആർ റഹ്മാനാണ് ആടുജീവിതത്തിന്റെ സംഗീതസംവിധായകൻ. രഞ്ജിത്ത് അമ്പാടി മേക്കപ്പും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവഹിച്ചു.
Read More Entertainment Stories Here
- താടിയെടുത്താൽ ആളിങ്ങനെ മാറുമോ?; ജീൻ പോളിനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ
- ആ സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിക്കേണ്ടിയിരുന്നത് ഞാൻ: നിഷ ജോസ് കെ.മാണി
- ആ മുടിയൊന്നു കെട്ടി ബണ്ണിട്ടാൽ പഴയ ശ്രീദേവി തന്നെ: വൈറലായി മരിയ റോയിയുടെ വീഡിയോ
- വേദന കൊണ്ട് അവശയായ പേളി, സ്നേഹത്തോടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന നില; ഈ വീഡിയോ മനസ്സു നിറയ്ക്കും
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി, വീട്ടിലിങ്ങനെയാണ് കാര്യങ്ങൾ: വിക്രാന്ത് മാസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.