/indian-express-malayalam/media/media_files/SQJXyOJEdPagZSbUcllX.jpg)
സെലിബ്രിറ്റി പവർ കപ്പിൾസായ നടി അനുഷ്‌ക ശർമ്മയും ക്രക്കറ്റർ വിരാട് കോഹ്ലിയും എപ്പോഴും ബോളിവുഡ് പാപ്പരാസികളുടെ ശ്രദ്ധാകേന്ദ്രമാണ്. ഇരുവരും സാധാരണയായി പാപ്പരാസികൾക്ക് മുൻപിൽ പോസ് ചെയ്യുന്നതിനോ സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനേ മടികാണിക്കാറില്ല. എന്നിരുന്നാലും, വിരാടും അനുഷ്കയും തങ്ങളുടെ മക്കളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകാറുണ്ട്.
മക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ വിവേകപൂർവം ഒപ്പം നിന്ന പാപ്പരാസികൾക്ക് അടുത്തിടെ വിരാടും അനുഷ്കയും നന്ദി അറിയിച്ചു. മനോഹരമായ സമ്മാനത്തിനൊപ്പം, "ഞങ്ങളുടെ കുട്ടികളുടെ സ്വകാര്യതയെ മാനിച്ചതിനും എപ്പോഴും സഹകരിച്ചതിനും നന്ദി! സ്നേഹത്തോടെ, അനുഷ്കയും വിരാടും," എന്ന കുറിപ്പും താരങ്ങൾ പങ്കുവച്ചു.
മെസഞ്ചർ ബാഗ്, സ്മാർട്ട് വാച്ച്, പവർ ബാങ്ക്, വാട്ടർ ബോട്ടിൽ ഉൾപ്പെടെയുള്ള ഗിഫ്റ്റ് ഹാമ്പറാണ് സമ്മാനമായി നൽകിയത്. സമ്മാനത്തിന്റെ വീഡിയോ പാപ്പരാസികൾ പുറത്തുവിട്ടിട്ടുണ്ട്.
2017ലാണ് വിരാടും അനുഷ്കയും വിവാഹിതരാകുന്നത്. 2021ൽ ഇരുവർക്കും മകൾ വാമിക ജനിച്ചു. ഈ വർഷം ഫെബ്രുവരിയിൽ മകൻ അകായ് ജനിച്ചു. മൂന്ന് വയസ്സായിട്ടും വാമികയുടെ മുഖം താരദമ്പതികൾ ഇതേവരെ പുറത്തിവിട്ടിട്ടില്ല. കൂടെയുള്ളപ്പോഴെല്ലാം വാമികയുടെ മുഖം പുറത്തുവരാതിരിക്കാൻ താരങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
Read More Entertainment Stories Here
- ക്ഷേത്രദർശനത്തിനിടെ തലൈവിയെ ഒരു നോക്ക് കാണാൻ കാത്ത് ആരാധകർ; ആരെയും നിരാശരാക്കാതെ നയൻതാര, വീഡിയോ
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
- ഒത്തൊരുമയുടെ 42വർഷം; വിവാഹ വാർഷികത്തിൽ ഓർമ്മ ചിത്രവുമായി ബാലചന്ദ്രമേനോൻ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
- അയാൾക്കൊപ്പം അഭിനയിച്ചു കൊതി തീർന്നില്ല, അതിനു വേണ്ടിമാത്രം ആവേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട്: ഫഹദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.