/indian-express-malayalam/media/media_files/KQO9L6HAsPrcz2bGBs0i.jpg)
അനുരാഗ് കശ്യപ്
ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ റൈഫിൾ ക്ലബിലൂടെയാണ് അനുരാഗ് കശ്യപ് മോളിവുഡിലേക്ക് പുതിയ കാൽവയ്പ്പിന് തയ്യാറെടുക്കുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് ആരാധകരുമായി പങ്കുവച്ചത്.
"ഒരു നടനെന്ന നിലയിൽ എൻ്റെ ആദ്യ മലയാളം ചിത്രം ആഷിഖ് അബുവിനൊപ്പം പ്രഖ്യാപിക്കുന്നു. മലയാള സിനിമയുടെ ഗ്രേറ്റ് മൊമന്റിന്റെ ഭാഗമാകാൻ കാത്തിരിക്കുന്നു. നിർമ്മാണം ആഷിഖ് അബു, വിൻസെൻ്റ് വടക്കൻ, വിശാൽ വിൻസെൻ്റ് ടോണി," ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കിട്ടുകൊണ്ട് അനുരാഗ് കശ്യപ് കുറിച്ചു.
ഒരു ചലച്ചിത്ര പ്രവർത്തകനെന്ന നിലയിൽ അനുരാഗിന്റെ ആദ്യ സംരംഭമല്ല ഇത്. 'മൂത്തോൻ,' 'പക' തുടങ്ങിയ ചിത്രങ്ങൾ അനുരാഗ് കശ്യപ് നിർമ്മിച്ചിട്ടുണ്ട്. ഷർഫു-സുഹാസ്, ദിലീഷ് കരുണാകരൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് റൈഫിൾ ക്ലബ്ബിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നുത്.
ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, വിജയരാഘവൻ, വിൻസി അലോഷ്യസ്, റംസാൻ മുഹമ്മദ്, സുരഭി ലക്ഷ്മി, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തിലുണ്ട്. ഈ വർഷം ഓണം റിലീസായി ചിത്രം തിയേറ്ററിലെത്തും.
Read More Related Stories
- '4 പെഗ് അടുച്ചു;' ത്രീ ഇഡിയറ്റ്സിൽ അഭിനയിച്ചത് മദ്യപിച്ചായിരുന്നെന്ന് മാധവൻ
- കരിക്ക് താരം കിരൺ വിയ്യത്ത് വിവാഹിതനായി
- ഷാരൂഖിന്റെ മകൾ സുഖാന ഖാൻ ബീച്ച് പ്രോപ്പർട്ടിക്കായി മുടക്കിയത് കോടികൾ; റിയൽ എസ്റ്റേറ്റിൽ പിടിമുറുക്കാൻ താരപുത്രി
- താടിയെടുത്താൽ ആളിങ്ങനെ മാറുമോ?; ജീൻ പോളിനെ കണ്ട് അമ്പരന്ന് പ്രേക്ഷകർ
- മഞ്ഞുമ്മൽ ബോയ്സ് കണ്ടപ്പോൾ മരണത്തിലേക്ക് ആണ്ടുപോയ എന്റെ ചേട്ടനെ ഓർത്തു: ഷാജി കൈലാസ്
- പ്രേക്ഷകരെ ചതിക്കാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്: അക്ഷയ് കുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.