/indian-express-malayalam/media/media_files/Q4XUxEq7LiNNqNHtYoJz.jpg)
ബോളിവുഡും ദക്ഷിണേന്ത്യൻ സിനിമ ഇൻഡസ്ട്രിയും തമ്മിലുള്ള വ്യത്യാസങ്ങൾ തുറന്നു പറഞ്ഞ് സംവിധായകൻ അനുരാഗ് കശ്യപ്. മലയാളത്തിലെ മുതിർന്ന താരങ്ങളിലൊരാളായ മമ്മൂട്ടി, ബോളിവുഡ് താരങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നുവെന്നും അനുരാഗ് പറഞ്ഞു. സമീപകാലത്ത് മമ്മൂട്ടി നടത്തുന്ന ധീരമായ സർഗ്ഗാത്മക തിരഞ്ഞെടുപ്പുകൾ അഭിനന്ദനീയമാണെന്നും അനുരാഗ് കൂട്ടിച്ചേർത്തു.
ഹ്യൂമൻസ് ഓഫ് സിനിമയുടെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അനുരാഗിന്റെ വെളിപ്പെടുത്തലുകൾ. തെലുങ്ക് സിനിമാ വ്യവസായം ഏർപ്പെടുത്തിയ ടിക്കറ്റ് നിരക്കിനെക്കുറിച്ചും കേരളത്തിലെ തിയേറ്ററുകൾ ചെറിയ സിനിമകൾക്കു പോലും പ്ലാറ്റ്‌ഫോമുകൾ നൽകുന്നതിനെ കുറിച്ചും അനുരാഗ് സംസാരിച്ചു. ചില സംസ്ഥാനങ്ങൾ മറ്റുള്ളവയേക്കാൾ സിനിമാ-സാക്ഷരതയുള്ളവരാണെന്നും ഹിന്ദി ബെൽറ്റിൽ എല്ലാ പ്രധാന പ്രോജക്റ്റുകളും ഇപ്പോഴും താരത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോവുന്നതെന്നും കഥയ്ക്ക് അല്ല പ്രാധാന്യമെന്നും അനുരാഗ് നിരീക്ഷിച്ചു.
“ഒരു വലിയ സിനിമയോട് മത്സരിക്കാനുള്ള മാർക്കറ്റിംഗ് ബജറ്റ് ചെറിയ സിനിമകൾക്കില്ല, അതുകൊണ്ടാണ് ചെറിയ സിനിമയ്ക്ക് നിലനിൽക്കാൻ കഴിയാത്തത്. എന്നാൽ ദക്ഷിണേന്ത്യയിൽ കാര്യങ്ങൾ അങ്ങനെയല്ല. അവിടെ സമത്വമുണ്ട്. അത് നവാഗതരുടെ ചിത്രമായാലും മോഹൻലാലിൻ്റെ ചിത്രമായാലും കാര്യമില്ല; അവർക്ക് തുല്യമായ രീതിയിൽ ദൃശ്യപരത ലഭിക്കും. ഹിന്ദി ഇൻഡസ്‌ട്രിയിൽ ഞങ്ങൾക്ക് അതില്ല,” അനുരാഗ് കൂട്ടിച്ചേർത്തു.
മമ്മൂട്ടി സമീപകാലത്തായി നേടുന്ന നിരൂപക പ്രശംസയെക്കുറിച്ചും അനുരാഗ് തന്റെ അഭിപ്രായം രേഖപ്പെടുത്തി. “ഞാൻ സൂപ്പർസ്റ്റാർഡം എന്ന ആശയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ഒരു നടനെന്ന നിലയിൽ മമ്മൂട്ടി തൻ്റെ കരിയറിലെ ഈ ഘട്ടത്തിൽ വളരെയധികം അവസരങ്ങൾ എടുക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു വശത്ത് അദ്ദേഹം ഭ്രമയുഗത്തിൽ പിശാചായി എത്തുന്നു, പിന്നെ കാതൽ: ദി കോർ ചെയ്തു. അദ്ദേഹം നിരന്തരം അവസരങ്ങൾ എടുക്കുന്നു. അദ്ദേഹം സംവിധായകരെ വിശ്വസിച്ച് മുന്നോട്ട് പോകുന്നു. ഇവിടെ സംഭവിക്കുന്നത്, നിങ്ങൾ ഒരു താരത്തെ സമീപിച്ചാൽ, നിങ്ങളുടെ കയ്യിൽ ഒരു ഹിറ്റ് ഉണ്ടോ എന്നാണ് അവർക്ക് ആദ്യം അറിയേണ്ടത്. അവർക്ക് ആ ഉറപ്പ് വേണം. അതിനാൽ, നിങ്ങൾ തിരക്കുകൂട്ടണം.”
ഒരു സിനിമയുടെ തിരക്കഥ എന്നതിലുപരി, ആ പ്രൊജക്റ്റ് ഹിറ്റാകുമെന്ന് താരത്തെ എങ്ങനെ സംവിധായകൻ ബോധ്യപ്പെടുത്തുന്നു എന്നതിലാണ് ബോളിവുഡിൽ കാര്യമെന്നും അനുരാഗ് പറഞ്ഞു. “നിങ്ങൾ അവർക്കു മുന്നിൽ അവതരിപ്പിക്കുന്ന പ്രൊജക്റ്റ് അവർ പരിഗണിക്കുന്നില്ല, മറിച്ച് നിങ്ങളുടെ അവസാന ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായിരുന്നോ അല്ലയോ എന്നാണ് അവർ പരിശോധിക്കുക. അതുകൊണ്ടുതന്നെ, ഹിന്ദിയും ദക്ഷിണേന്ത്യയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അവിടെ, നിങ്ങൾ ഒരു നല്ല സിനിമ ചെയ്തിട്ടുണ്ടെങ്കിൽ, അത് ഒരു ചെറിയ സിനിമയാണെങ്കിൽ പോലും, ഒരു നടൻ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ബോളിവുഡിൽ, അഭിനേതാക്കളോട് തിയേറ്റർ വർക്ക്‌ഷോപ്പുകളിൽ ചേരാൻ ഞാൻ പലപ്പോഴും ഉപദേശിക്കാറുണ്ടെന്നും എന്നാൽ അതിനു പകരം ജിമ്മിൽ വർക്ക്ഔട്ട് ചെയ്തിട്ടുണ്ടെന്നാണ് അവർ പറയുക."
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഭീഷ്മ പർവ്വം, കണ്ണൂർ സ്ക്വാഡ്, ഏറ്റവും സമീപകാലത്ത് ടർബോ തുടങ്ങിയ മുഖ്യധാരാ പ്രോജക്ടുകളിൽ അഭിനയിച്ചതിന് ഒപ്പം തന്നെ നൻപകൽ നേരത്ത് മയക്കം, കാതൽ: ദി കോർ, ഭ്രമയുഗം തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചു. പലതരം ഴോണറുകളിലുള്ള ചിത്രങ്ങളുടെ സാധ്യതകൾ എക്സ്പ്ലോർ ചെയ്യുന്ന മമ്മൂട്ടിയെ ആണ് ഇപ്പോൾ കാണാനാവുക.
Read More Entertainment Stories Here
- കൂട നിറയെ മാമ്പഴവും പൂക്കളും; പ്രിയപ്പെട്ട സുചിയ്ക്ക് ജന്മദിനാശംസകളുമായി മോഹൻലാൽ
- സിനിമയിൽ അവസരം കിട്ടിത്ത ചില പൊട്ടന്മാർ നിരൂപകരായിട്ടുണ്ട്: ജോയ് മാത്യു
- അടിച്ച് കേറി ജോസേട്ടൻ, ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളം സിനിമ; ആ രാജ്യത്തെ റെക്കോർഡ് ഇനി ടർബോയ്ക്ക്
- കള്ളക്കളീം കുത്തിത്തിരിപ്പും, ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം; മകനൊപ്പം ഗെയിം കളിച്ച് നവ്യ
- എന്നെ ആ സിനിമയിൽനിന്ന് മാറ്റണമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടില്ല: ആസിഫി അലി
- വേർപിരിയിൽ വാർത്തകൾക്കിടയിൽ നിഗൂഢത ഒളിപ്പിച്ച് മലൈകയും അർജുനും, പോസ്റ്റ് ശ്രദ്ധനേടുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.