/indian-express-malayalam/media/media_files/afIJduU0Dg509w5gZc0s.jpg)
ഇറങ്ങിയത് മുതൽ പല വിധ വിമർശനപുലിവാലുകൾ പിടിച്ചാണ് രൺബീർ കപൂർ ചിത്രം 'അനിമൽ' ഓടിക്കൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങളിലെ ടോക്സിക് അംശങ്ങൾ ആണ് ഏറെ വിമർശനത്തിന് ഇരയായത്. ചില കോണുകളിൽ രൺബീറിന്റെ പ്രകടനം പ്രശംസിക്കപെട്ടപ്പോൾ മറ്റു ചില കോണുകളിൽ ചിത്രം, അതിന്റെ ടെസ്റ്റോസ്‌ട്രോൺ റഷിനെച്ചൊല്ലി വലിച്ചു കീറപ്പെട്ടു. അങ്ങനെ വിമർശനങ്ങളുടെ നടുവിലാണ് 'അനിമൽ' തിയേറ്ററിൽ തേരോട്ടം നടത്തുന്നത്. ഏറ്റവും ഒടുവിലായി ചിത്രം ചർച്ചയായത് രാജ്യസഭയിലാണ്. ചിത്രം കണ്ട് തന്റെ മകൾ പൊട്ടിക്കരഞ്ഞുവെന്ന് കോൺഗ്രസ് എംപി രഞ്ജീത് രഞ്ജൻ പാർലമെന്റിൽ പറഞ്ഞതോടെയാണ് വിവാദം ഭരണസിരാകേന്ദ്രത്തിലും എത്തിയിരിക്കുന്നത്.
"സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്. സിനിമ കണ്ടാണ് നമ്മൾ വളർന്നത്, അതിന് യുവാക്കളെ സ്വാധീനിക്കാൻ കഴിയും. ആദ്യം 'കബീർ സിംഗ്,' 'പുഷ്പ' തുടങ്ങിയ സിനിമകൾ ആയിരുന്നു, ഇപ്പോൾ 'അനിമൽ.' എന്റെ മകൾ അവളുടെ കോളേജിലെ സുഹൃത്തുക്കളോടൊപ്പമാണ് സിനിമ കാണാൻ പോയത്, കരച്ചിൽ നിർത്താൻ കഴിയാത്തതിനാൽ പാതിവഴിയിൽ ഇറങ്ങി വന്നു," രഞ്ജീത് രഞ്ജൻ, ആജ്‌തക്കിനോട് പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നതെന്നും ഇത് യുവാക്കളെ സ്വാധീനിക്കുമെന്നും എംപി കൂട്ടിച്ചേർത്തു.
"കബീർ സിങ്ങ് നോക്കൂ, അതിലെ കഥാപാത്രം തന്റെ ഭാര്യയോടും സമൂഹത്തോടും എങ്ങനെ പെരുമാറുന്നു, ചിത്രം അയാളുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നുമുണ്ട്. അവർ ആ കഥാപാത്രത്തെ ഒരു മാതൃകയായി കണക്കാക്കാൻ തുടങ്ങിയിരിക്കുന്നു. ഇത്തരം സിനിമകൾ കാണുന്നതു കൊണ്ട് സമൂഹത്തിലും ഇതു പോലുള്ള അക്രമങ്ങളും വരുന്നു."
ചിത്രത്തിൽ 'അർജൻ വൈലി' എന്ന ഗാനം ഉപയോഗിച്ചതിനെയും എംപി വിമർശിച്ചു. പഞ്ചാബി യുദ്ധഗാനം, രൺബീർ കപൂറിന്റെ കഥാപാത്രം കൊലപാതക പ്രവർത്തികൾ ചെയ്യുന്നതിന്റെ പശ്ചാത്തലമായി നൽകി. ഇത് മതവികാരം വ്രണപ്പെടുത്തിയേക്കാം, എന്നും അദ്ദേഹം പറഞ്ഞു.
"മുഗളന്മാർക്കെതിരെയും ബ്രിട്ടീഷുകാർക്കെതിരെയും പോരാടിയ സിഖ് സേനയുടെ കമാൻഡർ-ഇൻ-ചീഫായിരുന്നു ഹരി സിംഗ് നൽവ, അദ്ദേഹത്തിന്റെ മകനാണ് അർജൻ സിംഗ് നൽവ. വിഭജനത്തിന് മുമ്പ് പാകിസ്ഥാനിലെ ഗുജ്രൻവാലയിൽ നിന്ന് നിരവധി മുസ്ലീങ്ങളെയാണ് അദ്ദേഹം രക്ഷിച്ചത്. ഒരു കൂട്ട കൊലപാതക പശ്ചാത്തലത്തിലാണ് സിനിമ ഈ ചരിത്ര ഗാനം ഉപയോഗിക്കുന്നത്, ഇത് മതവികാരം വ്രണപ്പെടുത്തിയേക്കാം," രഞ്ജീത് രഞ്ജൻ പറഞ്ഞു.
രൺബീർ കപൂറിനെ നായകനാക്കി, സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രമാണ് 'അനിമൽ'. റിലീസായ ആദ്യദിനം മുതൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രം, പുറത്തിറങ്ങി ഒരാഴ്ച കഴിയുമ്പോൾ 563 രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഒരു വശത്ത്, നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോഴും, ചിത്രത്തിലെ 'ടോക്സിസിറ്റി' പരത്തുന്ന കഥാപാത്രങ്ങൾ മറുവശത്ത് ചിത്രത്തിന് വലിയ രീതിയിലുള്ള വിമർശനമാണ് നേടിക്കൊടുക്കുന്നത്. ചിത്രത്തിൽ സ്ത്രീ വിരുദ്ധതയും അസ്ലീല പരാമർശങ്ങളും അക്രമങ്ങളും വലിയ രീതിയിൽ ആഘോഷിക്കുന്നതായി ചലച്ചിത്ര മേഘലയിൽ നിന്നും പുറത്തു നിന്നും ഉള്ള നിരവധി പ്രമുഖർ വിമർശിച്ചിരുന്നു.
രശ്മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Read More Entertainment Stories Here
- അഴകിന്റെ തമ്പുരാനെ നോക്കി നിന്നപ്പോൾ നായകനെ നോക്കാൻ മറന്നു; തലൈവരേ ഇത് നീങ്കളാ
- ഷാരൂഖിന്റെ മകൾ, ശ്രീദേവിയുടെ മകൾ, അമിതാഭിന്റെ കൊച്ചു മകൻ; ഇല്ല, ബോളിവൂഡിൽ നെപോട്ടിസമേയില്ല
- ഇവിടെ ഏമ്പക്കം വരെ മ്യൂസിക്കാണ്; ബർപ് സോങ്ങുമായി പേളി മാണി
- ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മി അമ്മയെ കാണാൻ ദിലീപ് എത്തിയ വീഡിയോ പങ്ക് വച്ച് താരാ കല്യാൺ
- Animal OTT Release: 'അനിമൽ' നെറ്റ്ഫ്ലിക്സിൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.