scorecardresearch

ആക്രാന്തത്തോടെ ചെയ്ത ലിപ് ലോക്ക് സീനായിരുന്നു അത്: അനാർക്കലി

വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന 'ഗഗനചാരി'യിലെ ലിപ് ലോക്ക് സീനിനെ കുറിച്ച് അനാർക്കലി മരിക്കാറും ഗോകുൽ സുരേഷും.

വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന 'ഗഗനചാരി'യിലെ ലിപ് ലോക്ക് സീനിനെ കുറിച്ച് അനാർക്കലി മരിക്കാറും ഗോകുൽ സുരേഷും.

author-image
Entertainment Desk
New Update
Anarkali Marikar Gokul Suresh Gaganachari

അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്ടോപ്പിയൻ ഏലിയൻ ചിത്രമായ 'ഗഗനചാരി' ജൂൺ 21ന് തിയേറ്ററുകളിലെത്തുകയാണ്. ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ ലിപ് ലോക്ക് സീനിനെ കുറിച്ച് പ്രമോഷൻ അഭിമുഖത്തിനിടയിൽ അനാർക്കലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

Advertisment

"ഞാൻ ആദ്യമായിട്ട് ചെയ്ത ലിപ് ലോക്ക് സീൻ ആയിരുന്നു അത്. അനാർക്കലിയ്ക്ക് ഇത്തിരി ആക്രാന്തം വേണം എന്നാണ് ഡയറക്ടർ പറഞ്ഞത്. കുറച്ച് ഡോമിനെന്റ് ആയിരിക്കണം, കാരണം ഇവനൊരു (ഗോകുൽ സുരേഷ്) പാവമാണല്ലോ എന്നു പറഞ്ഞു. ഫസ്റ്റ് ടൈം തന്നെ ആ സീൻ ഓക്കെയായി. ഞാൻ വേണേൽ ഒരു ടേക്ക് കൂടി വേണമെങ്കിൽ ഓകെ എന്ന രീതിയിലായിരുന്നു," എന്നാണ് ചിരിയോടെ അനാർക്കലി പറയുന്നത്. മനുഷ്യനെ കിസ്സ് ചെയ്യുന്ന ഒരു ഏലിയൻ എന്നതാണ് സിനിമയുടെ കഥാസന്ദർഭം. 

"എനിക്കൊരു വാശി കൂടിയായിരുന്നു അത് ഫസ്റ്റ് ടേക്കിൽ തീർക്കണമെന്നത്,"  എന്നാണ് ഗോകുൽ സുരേഷിന്റെ വാക്കുകൾ. 

"അത് എന്റെ എഫേർട്ട് ആയാണ് ഞാൻ കണക്കാക്കുന്നത്," എന്നായിരുന്നു അനാർക്കലിയുടെ മറുപടി.

Advertisment

"എന്നെ ആക്രമിച്ചാൽ മാത്രം മതിയായിരുന്നു, ബാക്കി പ്രകടനം മൊത്തം ഇവിടെയായിരുന്നു," എന്ന് തിരുത്തുകയാണ് ഗോകുൽ. എന്തായാലും ഇരുവരുടെയും രസകരമായ സംസാരം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

അരുൺ ചന്തു സംവിധാനം ചെയ്യുന്ന   'ഗഗനചാരി'യുടെ ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷമാണ് കേരളത്തിൽ റിലീസിനെത്തുന്നത്. മികച്ച ചിത്രം, മികച്ച വിഷ്വൽ എഫക്ട്‌സ് എന്നീ വിഭാഗങ്ങളിൽ ന്യൂയോർക്ക് ഫിലിം അവാർഡ്സ്, ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു. 

'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ്‌ ആണ് ഗഗനചാരിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.

ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഗഗനചാരി'യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. 'സണ്ണി' '4 ഇയേഴ്സ്', 'ജയ് ഗണേഷ്' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'. 'കള' എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫീനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് നിർവ്വഹിച്ചിരിക്കുന്നു. 

Read More Entertainment Stories Here

Gokul Suresh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: