/indian-express-malayalam/media/media_files/bMfSMltQpumBOj8JtLZm.jpg)
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും ഗ്രാൻഡ് വെഡ്ഡിംഗിൽ പങ്കെടുക്കാൻ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു. ബച്ചൻ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും അംബാനി വിവാഹത്തിൽ പങ്കെടുത്തു.
അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ശ്വേത ബച്ചൻ, ശ്വേതയുടെ ഭർത്താവ് നിഖിൽ നന്ദ, മക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവർ ഒന്നിച്ചാണ് എത്തിയത്. ഇവരൊന്നിച്ച് ഒരു കുടുംബ ചിത്രത്തിന് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ ഐശ്വര്യ റായി എത്തിയത് മകൾ ആരാധ്യയ്‌ക്ക് ഒപ്പമാണ്.
ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയും ചിത്രത്തിന് പോസ് ചെയ്യാത്തതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. അതേസമയം, ഇവർ രണ്ടുവീട്ടിലാണോ താമസിക്കുന്നത് എന്നും ആരാധകർ കമന്റു ചെയ്യുന്നുണ്ട്.
ഐശ്വര്യയും അഭിഷേകും പിരിയാൻ ഒരുങ്ങുന്നു എന്ന് ഇടക്കാലത്ത് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ അഗസ്ത്യ നന്ദ അഭിനയിച്ച ദി ആർച്ചീസിന്റെ സ്ക്രീനിംഗിന് ബച്ചൻ കുടുംബത്തോടൊപ്പം ഐശ്വര്യ എത്തിയപ്പോൾ അഭ്യൂഹങ്ങൾ ഒതുങ്ങിയിരുന്നു. എന്നാൽ അംബാനി കല്യാണത്തോടെ, ആ അഭ്യൂഹങ്ങൾ വീണ്ടും തലപ്പൊക്കുകയാണ്.
അനന്ത് അംബാനിയും രാധിക മർച്ചൻ്റും തമ്മിലുള്ള വിവാഹത്തിന് ലോകത്തിന്റെ പല കോണുകളിൽ നിന്നും പ്രമുഖർ എത്തിയിരുന്നു. കിം കർദാഷിയാൻ, അവളുടെ സഹോദരി ക്ലോ കർദാഷിയാൻ, ജോൺ സീന, റാപ്പർ രമ എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഒപ്പം ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുകോൺ, ആലിയ ഭട്ട്, രൺവീർ സിംഗ്, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, വിക്കി കൗശൽ, കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, രജനീകാന്ത്, സൂര്യ, ജ്യോതിക, നയൻതാര, വിഘ്നേഷ്, പൃഥ്വിരാജ് തുടങ്ങിയ വലിയ താരനിരയും വിവാഹത്തിനെത്തിയിരുന്നു.
Read More
- തങ്കമേ, എൻ ഉലകമായവളേ; നയൻതാരയ്ക്കു സ്നേഹചുംബനമേകി വിഘ്നേഷ്, ചിത്രങ്ങൾ
- അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായി, ആദ്യ ചിത്രങ്ങൾ പുറത്ത്
- അംബാനി കല്യാണം കൂടി നയൻതാരയും; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us