/indian-express-malayalam/media/media_files/2024/11/04/aj2739O85XNhbx7Wr7Fz.jpg)
Amaran OTT Release Date & Platform
Amaran OTT Release Date & Platform: ശിവകാർത്തികേയനും സായ് പല്ലവിയും അഭിനയിച്ച അമരൻ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. തിയേറ്ററുകളിൽ ചിത്രത്തിനു ലഭിക്കുന്ന വമ്പൻ വരവേൽപ്പ് കാരണം ഒടിടി സ്ട്രീമിംഗ് നെറ്റ്ഫ്ളിക്സ് വൈകിപ്പിച്ചിരുന്നു. ചിത്രം എപ്പോൾ ഒടിടിയിൽ എത്തുമെന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തു വന്നിരിക്കുകയാണ്.
യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് അമരൻ. ദീപാവലി റിലീസായാണ് അമരൻ തിയേറ്ററുകളിൽ എത്തിയത്. കമൽഹാസൻ്റെ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ പിന്തുണയോടെയാണ് ചിത്രം എത്തിയത്. അന്തരിച്ച മേജർ മുകുന്ദ് വരദരാജൻ്റെ ജീവചരിത്രമാണ് ചിത്രം.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മുകുന്ദായി ശിവകാർത്തികേയൻ എത്തുമ്പോൾ മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസിന്റെ വേഷമാണ് സായ് പല്ലവിയ്ക്ക്. ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
ഡിസംബർ 5ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Read More
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- നയൻതാര വിഘ്നേശ് വിവാഹം; ശ്രദ്ധേയമായി ഡോക്യുമെൻ്ററിയുടെ ട്രെയിലർ പോസ്റ്റർ
- ഫ്രഷ് കഥയുണ്ടോ, ഞാൻ കഥ കേൾക്കാം; എഴുത്തുകാരെ ക്ഷണിച്ച് പ്രഭാസ്
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- അമ്മയുടെ കാർബൺ കോപ്പി തന്നെ; വൈറലായി റാഹയുടെ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.