/indian-express-malayalam/media/media_files/E2Q2VcW30TJeL5kHS4HL.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ അല്ലു അർജുൻ
തെലുങ്ക് നടൻ രാം ചരൺ തന്റെ 39-ാം ജന്മദിനം ബുധനാഴ്ച ആഘോഷിച്ചു. ലോകമ്പാടുമുള്ള നിരവധി ആരാധകരാണ് താരത്തിന് ജന്മദിനാശംസകൾ അറിയച്ചത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങളും കുറിപ്പുകളും പങ്കുവച്ചിരുന്നു. രാം ചരണിനൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങളുമായാണ് നടൻ അല്ലു അർജുൻ ആംശസ പങ്കുവച്ചത്.
'ആർആർആർ' എന്ന ചിത്രത്തിലെ ഓസ്കാർ നേടിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഇരുവരും നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളും അല്ലു പങ്കുവച്ചു. 'എന്റെ ഏറ്റവും പ്രിയപ്പെട്ട കസിന് ജന്മദിനാശംസകൾ' എന്ന കുറപ്പോടെയാണ് അല്ലു ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തത്. നാട്ടു നാട്ടു ഗാനത്തിന്റെ ഇൻസ്ട്രമെന്റൽ വേർഷൻ ബാക്ഗ്രൗണ്ട് മ്യൂസിക്കായി നൽകിയായിരുന്നു പോസ്റ്റ്.
രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി കൊനിഡേല ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തിൽ കമന്റ് ചെയ്തിട്ടുണ്ട്. ചെറിയ, GIF-ശൈലിയിലുള്ള വീഡിയോ രൂപത്തിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. രാം ചരൺ, അല്ലു അർജുൻ, അല്ലു സിരീഷ് നിഹാരിക കൊനിഡേല എന്നിവർ ഒരുമിച്ചുള്ള പാർട്ടിയിലെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
മാർച്ച് 27ന് ജന്മദിനത്തിൽ രാം ചരൺ, ഉപാസനയ്ക്കും മകൾ ക്ലിൻ കാരയ്ക്കും ഒപ്പം തിരുപ്പതി ബാലാജി ക്ഷേത്രം സന്ദർശിച്ചിരുന്നു. ആരാധകർക്കുള്ള ജന്മദിന സർപ്രൈസ് എന്നോണം രാം ചരണിന്റെ പുതിയ ചിത്രമായ ഗെയിം ചേഞ്ചറിലെ ഗാനം നിർമ്മാതാക്കളും പുറത്തിറക്കിയിരുന്നു.
Read More
- Aadujeevitham Review: പൃഥ്വിരാജിന്റെ 'ആടുജീവിതം' ഇന്ന് തിയേറ്ററുകളിൽ
- Aadujeevitham Public Review: ഓസ്കാർ ഉറപ്പിച്ചോ; ആടുജീവിതം കരയിപ്പിച്ചെന്ന് പ്രേക്ഷകർ
- ബ്ലെസിയെയും പൃഥ്വിരാജിനെയും പ്രശംസിച്ച് കമൽഹാസനും മണിരത്നവും
- എന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ മാർക്കറ്റ് ചെയ്യേണ്ടെന്ന് ഞാൻ പറയാൻ കാരണമിതാണ്: പൃഥ്വിരാജ്
- ആടുജീവിതം ആദ്യദിവസം തന്നെ കാണും, കാരണമിതാണ്...: പൃഥ്വിയെ അഭിനന്ദിച്ച് അക്ഷയ് കുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.