/indian-express-malayalam/media/media_files/2025/05/27/MBJCAEPoCZEhizPJu7dq.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഇന്ത്യൻ സിനിമയിൽ താരപരിവേഷത്തിൽ തിളങ്ങുന്ന നിരവധി നടി-നടന്മാരുണ്ടെങ്കിലും അഭിനയമികവുകൊണ്ട് അംഗീകരിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. അത്തരത്തിൽ ഇന്ത്യൻ സിനിമയിൽ ശ്രദ്ധനേടിയ ചുരുക്കം ചലച്ചിത്ര താരങ്ങളിൽ രണ്ടുപേരാണ് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും ബോളിവുഡ് താരം ആലിയ ഭട്ടും.
അടുത്തിടെ, ഫഹദ് ഫാസിലിനെ പ്രശംസിച്ച് നടൻ രൺബീർ കപൂർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഫഹദ് ഫാസിൽ മികച്ച നടനാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ താല്പര്യമുണ്ടെന്നും തുറന്നുപറയുകയാണ് ആലിയ ഭട്ട്. ബ്രൂട്ട് ഇന്ത്യയുമായുള്ള സംഭാഷണത്തിനിടെയാണ് താരം ഫഹദിനെ പ്രശംസിച്ചത്.
"ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. അദ്ദേഹത്തിന്റെ സിനിമകളും വളരെ ഇഷ്ടമാണ്. മികച്ച ഒരു നടനാണ് അദ്ദേഹം. ആവേശം എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. എന്നെങ്കിലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്," ആലിയ പറഞ്ഞു.
Also Read: 'നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി മുകുന്ദൻ മർദിച്ചു;' പരാതിയുമായി മാനേജർ
നടൻ റോഷൻ മാത്യുവിനെയും ആലിയ പ്രശംസിച്ചു. "ധാരാളം കഴിവുള്ള അഭിനേതാക്കളുണ്ട്. ഡാർലിംഗ്‌സ് എന്ന ചിത്രത്തിൽ റോഷൻ മാത്യുവിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. തീർച്ചയായും, അദ്ദേഹവും ഒരു അത്ഭുതകരമായ നടനാണ്. ധാരാളം മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഹിന്ദിയിലും റോഷൻ തരംഗം സൃഷ്ടിക്കുകയാണ്," ആലിയ കൂട്ടിച്ചേർത്തു.
Read More
- രജനീകാന്തിന് 150 കോടി, 'കൂലി'യിൽ ലോകേഷിന് റെക്കോർഡ് പ്രതിഫലം; ബജറ്റ് പുറത്ത്
- ഇവിടെ നരിവേട്ട നടക്കുമ്പോൾ അവിടെ തത്തയുമായി കളിച്ചിരിക്കുന്നോ?; ശ്രദ്ധേയമായി ടൊവിനോയുടെ വീഡിയോ
- "നമ്മളില്ലേ..." എന്ന് മനോജ് കെ. ജയൻ; ചത്തൊടുങ്ങേണ്ടി വന്നാലും തിരിഞ്ഞുനോക്കില്ലെന്ന് ആരാധകർ
- ആനയെക്കാൾ വലിയ ഉറുമ്പ്, ഭീമൻ ഒച്ച്; ഭീതിനിറച്ച് അത്ഭുതദ്വീപ് രണ്ടാം ഭാഗം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.