/indian-express-malayalam/media/media_files/2025/01/01/S0oxxhen0rc7lrv9oHby.jpg)
ഹിറ്റു ചിത്രമായ 'തല്ലുമാല'ക്ക് ശേഷം, നസ്‌ലൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന.' മലയാളത്തിന്റെ യുവതാരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്.
ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
നസ്‌ലൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റു സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, ചിത്രസംയോജനം നിഷാദ് യൂസഫ്, സംഗീതം വിഷ്ണു വിജയ് എന്നിവർ കൈകാര്യം ചെയ്യുന്നു.
Read More
- പൂർണ ശക്തനായി തിരിച്ചെത്തും; സന്തോഷ വാർത്തയുമായി കന്നഡ നടൻ ശിവരാജ്കുമാർ
 - നയൻതാര വന്നത് അവസാന നിമിഷം; ആ രജനീകാന്ത് ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ഖുശ്ബു
 - എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
 - എൻ്റെ സ്വപ്നങ്ങളാണ് പ്രണവ് സാക്ഷാത്കരിക്കുന്നത്: മോഹൻലാൽ
 - ആരായിരുന്നു ഞങ്ങൾക്ക് എംടി? അവർ പറയുന്നു
 - അന്നാണ് റാണ ആദ്യമായി വീട്ടിൽ വന്നത്, ഉമ്മച്ചിയ്ക്ക് ആളെ ഒരുപാട് ഇഷ്ടമായി; ദുൽഖർ
 - വിവാഹം, ഡിവോഴ്സ്; വീണ്ടും രഞ്ജിത്തിനെ ജീവിതത്തിലേക്ക് കൂടെ കൂട്ടി പ്രിയാരാമൻ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us