scorecardresearch

നയൻതാര വന്നത് അവസാന നിമിഷം; ആ രജനീകാന്ത് ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ഖുശ്ബു

ഡബ്ബിങ്ങിനിടെ സിനിമ കണ്ടപ്പോൾ വളരെയധികം നിരാശ തോന്നിയെന്നും ഖുശ്ബു പറഞ്ഞു

ഡബ്ബിങ്ങിനിടെ സിനിമ കണ്ടപ്പോൾ വളരെയധികം നിരാശ തോന്നിയെന്നും ഖുശ്ബു പറഞ്ഞു

author-image
Entertainment Desk
New Update
Rajinikanth, Khushbu Sundar

ചിത്രം: ഇൻസ്റ്റഗ്രാം

തമിഴ് നടൻ അജിത് കുമാറിനൊപ്പം വീരം, വേദളം, വിവേഗം, വിശ്വാസം തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ശിവ. ബോക്സ് ഓഫീസിലെ തുടർ വിജയങ്ങൾക്കു ശേഷം പുറത്തിറങ്ങിയ സംവിധായകന്റെ അവസാന ചിത്രങ്ങളായ രജനീകാന്ത് നായകനായ അണ്ണാത്തെയും, സൂര്യ നായകനായ കങ്കുവയും വൻ പരാജയങ്ങളായിരുന്നു. ഏറെ പ്രതീക്ഷയോടെയെത്തിയ രണ്ടു ചിത്രങ്ങളും തിയേറ്ററിൽ തകർന്ന് അടിയുകയായിരുന്നു.

Advertisment

ഇപ്പോഴിതാ അണ്ണാത്തെയിലെ വേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഖുശ്ബു. 'എന്നോട് പറഞ്ഞതു പോലെ ആയിരുന്നില്ല ആ കഥാപാത്രം സിനിമയിൽ വന്നത്. എനിക്കും മീനയ്ക്കും നായികമാരെപ്പോലെയുള്ള കഥാപാത്രമാണെന്ന് ആയിരുന്നു ആദ്യം പറഞ്ഞത്.  രജനി സാറിനൊപ്പം വേറെയാരും ജോഡിയായ് അഭിനയിക്കുന്നില്ലെന്നും ഞങ്ങൾ ഉടനീളം ഉണ്ടാകുമെന്നും വിശ്വസിച്ചാണ് പ്രോജക്റ്റ് സ്വീകരിച്ചത്.

കോമഡിയും ഫണ്ണുമെല്ലാമുള്ള ഒരു രസകരമായ കഥാപാത്രമായിരുന്നു അത്. എന്നാൽ സിനിമ പുരോഗമിച്ചപ്പോൾ രജനി സാറിന്റെ കഥാപാത്രത്തിന് ഒരു നായികയുണ്ടാകുകയും എന്റെ കഥാപാത്രം കാരിക്കേച്ചറിഷ് ചെയ്യപ്പെടുകയുമായിരുന്നു. ഡബ്ബിങ്ങിനിടെ സിനിമ കണ്ടപ്പോൾ വളരെയധികം നിരാശ തോന്നി,' വിക്കി ലാൽവാനിയുമായുള്ള സംഭാഷണത്തിൽ ഖുശ്ബു പറഞ്ഞു. നയൻതാരയാണ് രജനീകാന്തിന്റെ നായികയായി ചിത്രത്തിൽ എത്തിയത്.
 
കഥാപാത്രങ്ങളിലുണ്ടായ മാറ്റം രജനീകാന്തിന്റെ തീരുമാനമായിരുന്നില്ലെന്നും അദ്ദേഹം അങ്ങനെയുള്ള ആളല്ലെന്നും ഖുശ്ബു പറഞ്ഞു. 'എനിക്ക് അദ്ദേഹത്തെ വർഷങ്ങളായി അറിയാം. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഒരുപക്ഷെ ആരാധകരെ പ്രീതിപ്പെടുത്താനായിരിക്കാം അല്ലെങ്കിൽ സംവിധയകന്റെയോ നിർമ്മാതാവിന്റെയോ തീരുമാനവുമാകാം. സിനിമയുടെ തുടക്കത്തിൽ തന്റെയും മീനയുടെയും കഥാപാത്രത്തിന് രജനീകാന്തിനൊപ്പം ഡ്യുവറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നുവെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

Read More

Advertisment
Nayanthara Rajanikanth Khushbu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: