/indian-express-malayalam/media/media_files/2025/03/26/yJMEdzpcf642xIivR8Oo.jpg)
Alappuzha Gymkhana Box Office Collection
Alappuzha Gymkhana Box Office Collection Day 1: തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ "ആലപ്പുഴ ജിംഖാന". നസ്‌ലിൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കുകയാണ്.
ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2.70 കോടി രൂപയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. 1.45 കോടിയാണ് ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്.
സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നാണ് ആരാധകർ പറയുന്നത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്.
ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതമൊരുക്കിയത് വിഷ്ണു വിജയ് ആണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സ്, റീലിസ്‌റ്റിക് സ്റ്റുഡിയോഎന്നിവയുടെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Read More:
- Alappuzha Gymkhana Review: കിന്റൽ ഇടിയല്ല, സൗഹൃദ പഞ്ച്; ആലപ്പുഴ ജിംഖാന റിവ്യൂ
- Bazooka Review: മമ്മൂട്ടി ഇറങ്ങി കളിച്ച ത്രില്ലിംഗ് ഗെയിം; ബസൂക്ക റിവ്യൂ
- 'എമ്പുരാൻ' സിനിമയ്ക്കെതിരായ നിർമ്മാതാക്കളുടെ സമരം കഥയറിഞ്ഞിട്ടോ?; കെ ബി ഗണേശ് കുമാർ
- Maranamass Review: സീൻ ഡാർക്കാണെങ്കിലും ചിരിയ്ക്കുള്ള വകയുണ്ട്; മരണമാസ് റിവ്യൂ
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.