scorecardresearch

ട്രാക്കിൽ തീപാറിച്ച് തല അജിത്; 24എച്ച് കാർ റേസിൽ മൂന്നാം സ്ഥാനം

ജിടി 4 വിഭാഗത്തിൽ 'സ്പിരിറ്റ് ഓഫ് ദി റേസ്' ട്രോഫിയും അജിത് കുമാർ സ്വന്തമാക്കി

ജിടി 4 വിഭാഗത്തിൽ 'സ്പിരിറ്റ് ഓഫ് ദി റേസ്' ട്രോഫിയും അജിത് കുമാർ സ്വന്തമാക്കി

author-image
Entertainment Desk
New Update
Ajith Kumar Dubai 24H race

ചിത്രം: എക്സ്

റേസിങ് കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം തമിഴ് സൂപ്പർ സ്റ്റാർ അജിത് കുമാർ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ആരാധകർക്കുള്ള സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. ദുബായിൽ നടന്ന 24എച്ച് ദുബായ് എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് അജിത്തിന്റെ റേസിങ് ടീം.

Advertisment

911 കാറ്റഗറിയിൽ അജിത്തിന്റെ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കിയതായി താരത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര എക്സിലൂടെ അറിയിച്ചു. ജിടി 4 വിഭാഗത്തിൽ 'സ്പിരിറ്റ് ഓഫ് ദി റേസ്' ട്രോഫിയും അജിത് സ്വന്തമാക്കിയിട്ടുണ്ട്.

നടൻ മാധവൻ ഉൾപ്പെടെയുള്ളവർ അജിത്തിനൊപ്പം വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും ശ്രദ്ധനേടുകയാണ്.

Advertisment

പുതിയ റേസിങ് സീസണ്‍ ആരംഭിക്കുന്നതുവര പുതിയ ചിത്രങ്ങളൊന്നും പദ്ധതിയിലില്ലെന്നായിരുന്നു അജിത് അടുത്തിടെ ആരാധകരെ അറിയിച്ചത്. "എന്ത് ചെയ്യണം, ചെയ്യരുത് എന്ന് പറയേണ്ട കാര്യമില്ല. നിലവില്‍ ഒരു ഡ്രൈവര്‍ എന്നതിനപ്പുറം ഒരു ടീം ഉടമ എന്ന നിലയില്‍ മോട്ടോർസ്പോർട്സ് പിന്തുടരനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ റേസിങ് സീസൺ ആരംഭിക്കുന്നതുവരെ പുതിയ സിനിമകളിൽ ഒപ്പിടില്ല. ഒരുപക്ഷേ ഒക്ടോബറിനും റേസിങ് സീസണ്‍ ആരംഭിക്കുന്ന മാര്‍ച്ചിനും (2025) ഇടയില്‍ ഞാൻ മിക്കവാറും സിനിമകൾ ചെയ്യും. അതുകൊണ്ട് ആരും വിഷമിക്കേണ്ടിവരികയുമില്ല, എനിക്ക് റേസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം," അജിത് പറഞ്ഞു.

മാസങ്ങൾക്കു മുൻപാണ് അജിത് കുമാർ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. അംഗീകൃത റേസറായ അജിത് തന്റെ പുതുതായിതുടങ്ങുന്ന റേസിങ് ടീമിന് 'അജിത് കുമാർ റേസിങ്' എന്നാണ് പേരിട്ടിട്ടുള്ളത്. അടുത്തിടെ ദുബായിൽ നടന്ന പരിശീലന സെഷനിൽ അജിത്തിന്റെ കാർ അപകടത്തിൽ പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. മുൻവശം തകർന്ന കാറിൽ നിന്നു നടനും കൂട്ടാളിയും പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

Read More

Ajith kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: