scorecardresearch

ആരാധ്യയ്‌ക്കൊപ്പം ഡാൻഡ് കളിക്കുന്ന ഐശ്വര്യ; കൂടെ ജെനീലിയയും

ഐശ്വര്യ റായ് ബച്ചനും ആരാധ്യ ബച്ചനും നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ ഇൻറർനെറ്റിൽ പ്രചരിക്കുന്നത്

ഐശ്വര്യ റായ് ബച്ചനും ആരാധ്യ ബച്ചനും നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ ഇൻറർനെറ്റിൽ പ്രചരിക്കുന്നത്

author-image
Entertainment Desk
New Update
Aishwarya Rai | aradhya

നൃത്തം ചെയ്യുന്ന ഐശ്വര്യ റായ് ബച്ചനും ആരാധ്യ ബച്ചനും

ഐശ്വര്യ റായ് ബച്ചന്റെ ചാരുതയും ആകർഷണീയതയും മകളിലും പ്രകടമാണെന്നതിനു തെളിവാണ് കഴിഞ്ഞ ദിവസം സൈബർ ലോകത്ത് പ്രചരിച്ച വീഡിയോ. അമ്മയെപ്പോലെ മെയ് വഴക്കത്തോടെയും ചാരുതയോടെയുമാണ് മകൾ ആരാധ്യയും വീഡിയോയിൽ നൃത്തം ചെയ്യുന്നത്. 

Advertisment

'ഖയാമത്ത് ഖയാമത്ത്' എന്ന ഗാനത്തിൽ ഇരുവരും ചുവടുവയ്ക്കുന്ന ദൃശ്യങ്ങൾ വ്യാപകമായാണ് ഇന്റർനെറ്റിൽ പ്രചരിച്ചത്. ഡാൻസിനിടയിൽ തന്നോടൊപ്പം നൃത്തം ചെയ്യാൻ ഐശ്വര്യ, ആരാധ്യയെ അരികിലേക്ക് ചേർത്തുനിർത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇവരോടൊപ്പം ചുവടുവയ്ക്കുന്ന  ജെനീലിയ ദേശ്മുഖിനെയും കാണാം. 

ആരാധ്യ പലപ്പോഴും യാത്രകളിൽ അമ്മയെ അനുഗമിക്കാറുണ്ട്, എയർപോട്ടിലും മറ്റും യാത്ര ചെയ്യുമ്പോൾ മകളെ എപ്പോഴും അടുത്ത് നിർത്തുന്നതിനും കൂടുതൽ സംരക്ഷിക്കുന്നതിനും പിന്നിലെ കാരണങ്ങൾ ഐശ്വര്യ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞിരുന്നു. "ഞങ്ങൾ ഒരുമിച്ച് നടക്കുമ്പോൾ അവൾ വളരെ സന്തോഷത്തിൽ തമാശ പറഞ്ഞ് ഒത്തിരി സംസാരിച്ചാണ് നടക്കാറുള്ളത്. എന്നാൽ ഫോട്ടോഗ്രാഫേഴ്സ് എത്തി ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ അവൾ വല്ലാതെയായി. അത് എനിക്ക് മനസിലായി അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്," ഐശ്വര്യ പറഞ്ഞു.

Advertisment

12 വയസുകാരിയായ ആരാധ്യ കുട്ടിക്കാലം മുതൽ തന്നെ കുടുംബത്തിന്റെ പ്രശസ്തിയും പാരമ്പര്യവും മനസിലാക്കിയിരുന്നു. ഐശ്വര്യ, മകളെ കുടുംബത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് പഠിപ്പിക്കുകയാണെന്ന് അഭിഷേക് ബച്ചൻ മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

"ഞങ്ങൾ അവളുടെ മേൽ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അവളുടെ പിതാവും, മുത്തശ്ഛനും, അമ്മയും ചെയ്തതും നേടിയതുമായ കാര്യങ്ങളെ ബഹുമാനിക്കാനും നിലനിർത്താനും ശ്രമിക്കണമെന്ന് പഠിപ്പിക്കാറുണ്ട്", അഭിഷേക് പറഞ്ഞു.

Read More Entertainment Stories Here

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: