/indian-express-malayalam/media/media_files/rxbRymTnGBfXsDw34vCF.jpg)
ആരാധ്യയ്ക്ക് ആശംസകളുമായി അഭിഷേകും ഐശ്വര്യയും
ജന്മദിനത്തിൽ മകൾ ആരാധ്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സന്തോഷം പങ്കിടുകയാണ് ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും. ബോളിവുഡ് താരലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന താരപുത്രിയാണ് ആരാധ്യ ബച്ചൻ. ആരാധ്യയുടെ 12-ാം ജന്മദിനമാണ് ഇന്ന്. ബച്ചൻ കുടുംബത്തിലെ ഈ ഇളമുറക്കാരിയ്ക്ക് ജനനം മുതൽ താരപരിവേഷം അലങ്കാരമാണ്.
ആരാധ്യക്കൊപ്പമുള്ള പഴയ ഒരു ചിത്രം പങ്കുവച്ചാണ് ഐശ്വര്യ മകൾക്ക് ജന്മദിനാശംസകൾ നേർന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം ഐശ്വര്യ ഇങ്ങനെ എഴുതി. "ഞാൻ നിന്നെ അനന്തമായും നിരുപാധികമായും എന്നേയ്ക്കും, എല്ലാ പരിധികൾക്കുമപ്പുറമായും സ്നേഹിക്കുന്നു. എന്റെ പ്രിയപ്പെട്ട മാലാഖേ, നീയാണെന്റെ ജീവിതത്തിലെ സ്നേഹത്തിന്റെ പൂർണ്ണത, നിനക്ക് വേണ്ടിയാണ് ഞാൻ ശ്വസിക്കുന്നത് പോലും. എന്റെ അന്തരാത്മാവായവൾക്ക് സന്തോഷകരമായ പന്ത്രണ്ടാം ജന്മദിനം ആശംസിക്കുന്നു. ദൈവം നിന്നെയെക്കാലവും അനുഗ്രഹിക്കട്ടെ. അളവില്ലാത്ത സ്നേഹമായവളെ, നീ നീയായിരിക്കുന്നതിനെന്നും നന്ദി. നിന്നെ ഞാൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നു, നീയാണീ ലോകത്തിൽ ഏറ്റവും മികച്ചത്."
"എന്റെ കുഞ്ഞ് രാജകുമാരിക്ക് ജന്മദിനാശംസകൾ, നിന്നെയാണ് ഞാൻ ഏറ്റവും സ്നേഹിക്കുന്നത്," ആരാധ്യയ്ക്ക് അഭിഷേകിന്റെ ആശംസയിങ്ങനെ.
ശ്വേതാ ബച്ചൻ, ഫരീദ് ഖാൻ, പ്രീതി സിന്റ, ഇഷ ഡിയോൾ തുടങ്ങിയ താരങ്ങളോടൊപ്പം നിരവധി ആരാധകരും കമന്റുകളിലൂടെ ആരാധ്യയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചിട്ടുണ്ട്.
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും 2007 ഏപ്രിലിൽ മാസത്തിലാണ് വിവാഹിതരായത്, 2011 ലാണ് മകൾ ആരാധ്യ ജനിക്കുന്നത്. അടുത്തിടെ, ഐശ്വര്യയുടെ 50-ാം ജന്മദിനത്തിൽ, അമ്മയുടെ സാമൂഹിക പ്രവർത്തനത്തെ അഭിനന്ദിച്ച് ആരാധ്യ ഒരു പ്രസംഗം നടത്തിയിരുന്നു. അര്‍ബുദ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു ആരാധ്യ, ഐശ്വര്യയെ പറ്റി സംസാരിച്ചത്. 'അമ്മ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ കരുതുന്നു. ലോകത്തിന് സഹായകരമാകുന്ന കാര്യങ്ങളാണ് എന്റെ പ്രിയപ്പെട്ട അമ്മ ചെയ്യുന്നത്. നമുക്ക് ചുറ്റുമുള്ള എല്ലാവരേയും അമ്മ സഹായിക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് ശരിക്കും ഗംഭീരമായ കാര്യങ്ങളാണെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ആരാധ്യ പറഞ്ഞു.
Check out More Entertainment Stories Here
- ആര് എന്തൊക്കെ പറഞ്ഞാലും പ്രസവം കഴിഞ്ഞാല്‍ സ്ത്രീകളുടെ ശരീരം മാറും: ആലിയ ഭട്ട്
- സെൽഫി എടുക്കാനെത്തിയ ആരാധകന്റെ തലയ്ക്കടിച്ച് നാനാ പടേക്കർ; വീഡിയോ
- നാനാ പടേക്കർ ആരെയും തല്ലിയിട്ടില്ല, അത് സിനിമയിലെ രംഗം: വിവാദ വീഡിയോയ്ക്ക് മറുപടി പറഞ്ഞ് സംവിധായകൻ
- നാവു പിഴച്ചതാണ്, ഐശ്വര്യയോട് ക്ഷമ ചോദിക്കുന്നു; ; വിവാദപരാമര്‍ശത്തില്‍ അബ്ദുല്‍ റസാക്ക്
- അവിടെ തീപാറും കളി; ഇവിടെ ഫ്ളൈയിംഗ് കിസ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.