/indian-express-malayalam/media/media_files/2025/05/13/Pqc5gkaqymKZShmOFN6Z.jpg)
ദിയയുടെ വളക്കാപ്പ് ചടങ്ങിൽ കൃഷ്ണകുമാറും കുടുംബവും
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ വളക്കാപ്പ് ചടങ്ങ് നടന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ദിയയും അശ്വിനും തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
വളരെ ഗ്രാൻഡായിട്ടാണ് ദിയയും അശ്വിനും വളക്കാപ്പ് സംഘടിപ്പിച്ചത്. വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടുകയാണ് നടിയും ദിയയുടെ സഹോദരിയുമായ അഹാന.
ഇഷാനിയും ചിത്രങ്ങൾ പങ്കിട്ടിട്ടുണ്ട്.
നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. യൂട്യൂബ് വ്ളോഗുകളും ഇൻസ്റ്റഗ്രാമുമൊക്കെയായി നാലു പേരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.
Read More
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള്‍ കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.