scorecardresearch

ടസ്കാനി കുന്നുകളിൽ 10 കിലോമീറ്ററോളം സൈക്കിൾ ചവിട്ടി അദിതിയും സിദ്ധാർത്ഥും; വീഡിയോ

ഇറ്റലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരജോഡികൾ

ഇറ്റലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരജോഡികൾ

author-image
Entertainment Desk
New Update
Aditi Rao Hydari Siddharth

കഴിഞ്ഞ മാർച്ചിലായിരുന്നു നടി അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഇറ്റലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഈ ദമ്പതികൾ.  കാൻ ഫിലിം ഫെസ്റ്റിവലിൻ്റെ 77-ാമത് എഡിഷനിൽ പങ്കെടുത്ത ശേഷം അദിതി നേരെ പോയത് ഇറ്റലിയിലെ ടസ്കാനിയിലേക്കാണ്. ടസ്കാനിയിൽ നിന്നും സിദ്ധാർത്ഥിനൊപ്പമുള്ള നിരവധി യാത്രാചിത്രങ്ങളും വീഡിയോകളും അദിതി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. 

Advertisment

സിദ്ധാർത്ഥിനൊപ്പം ടസ്കാനി കുന്നുകളിലേക്ക് നടത്തിയ സൈക്കിൾ യാത്രയുടെ വീഡിയോ പങ്കിട്ടിരിക്കുകയാണ് താരമിപ്പോൾ. 10 കിലോമീറ്ററോളമാണ് ദമ്പതികൾ സൈക്കിൾ സവാരി നടത്തിയത്. 

തെലങ്കാനയിലെ വനപർത്തി ജില്ലയിലെ ശ്രീരംഗപുരത്തുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു അദിതി- സിദ്ധാർത്ഥ് വിവാഹനിശ്ചയം നടന്നത്. 

Advertisment

സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും 2021-ൽ പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ദ്വിഭാഷയായ 'മഹാ സമുദ്രം' എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമാ പരിപാടികളിലും പങ്കെടുത്തിരുന്നു. ഇരുവരുമൊന്നിച്ചു അവധിക്കാല ആഘോഷങ്ങളും ശ്രദ്ധ നേടിയിരുന്നു. 

ചിറ്റയിലാണ് സിദ്ധാർത്ഥ് അവസാനം അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. അദിതി റാവു ഹൈദാരി കഴിഞ്ഞ രണ്ട് വർഷമായി പുതിയ ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ല. 

സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ടി എന്ന പരമ്പരയിലാണ് അദിതി റാവു ഹൈദരി അവസാനമായി അഭിനയിച്ചത്. ഈ സീരീസ് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. 'ഗാന്ധി ടോക്‌സ്', ഇംഗ്ലീഷ് സിനിമയായ 'ലയണസ്' എന്നിവയാണ് അദിതിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Read More Entertainment Stories Here

Aditi Rao Hydari

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: