scorecardresearch

ബ്രൈഡൽ ഷവർ ആഘോഷമാക്കി നടി മീര നന്ദൻ

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മീരയുടെ വിവാഹനിശ്ചയം നടന്നത്

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മീരയുടെ വിവാഹനിശ്ചയം നടന്നത്

author-image
Entertainment Desk
New Update
Meera Nandan

ചിത്രം: ഇൻസ്റ്റഗ്രാം/ മീര നന്ദൻ

വിവാഹിതയാകുന്നു എന്ന വാർത്ത കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നടി മീര നന്ദൻ ആരാധകരെ അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം ഒരു വർഷം കഴിഞ്ഞിട്ടേ ഉണ്ടാകു എന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ബ്രൈഡൽ ഷവർ ആഘോഷിക്കുന്ന ചിത്രങ്ങളാണ് മീര തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നത്.

Advertisment

"ബ്രൈഡ് ടു ബി" എന്നിഴുതിയ 'സാഷ്', മനോഹരമായ വെള്ള വസ്ത്രത്തോടൊപ്പം ധരിച്ചാണ് മീര ചിത്രത്തിൽ പോസു ചെയ്യുന്നത്. ആഘോഷങ്ങളിൽ ഷാംപെയ്ൻ നുകരുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ലണ്ടനിൽ ജനിച്ചു വളർന്ന ശ്രീജുവാണ് മീരയുടെ വരൻ. വിവാഹം അറേഞ്ച്ട് മാര്യേജാണെന്നും, 16 വർഷങ്ങൾക്ക് ശേഷം വിവാഹ നിശ്ചയത്തിനാണ് ശ്രീജു കേരളത്തിൽ എത്തിയതെന്നും, അടുത്തിടെ ഒരു അഭിമുഖത്തിൽ മീര പറഞ്ഞു.

Advertisment

ലാൽ ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ സിനിമാലോകത്തേക്ക് എത്തുന്നത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. 'മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു. 'കറന്‍സി,' 'വാല്മീകി', 'പുതിയ മുഖം,' 'കേരളാ കഫേ,' 'പത്താം നിലയിലെ തീവണ്ടി' എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 

വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ മീരയ്ക്കു സാധിച്ചു. 2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്‌റ്റേഷനില്‍ റേഡിയോ ജോക്കിയായി. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ 'ശാന്തമാരുത'നെന്ന സിനിമയില്‍ അഭിനയിച്ചത്. അടുത്തിടെ 'എന്നാലും ന്റെളിയാ' എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിരുന്നു.

Read More Entertainment Stories Here

Marriage Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: