scorecardresearch

ഐസുമിഠായി വാങ്ങാനെത്തിയ യഷിനെകണ്ട് അമ്പരന്ന് ആരാധകർ

ഗ്രാമത്തിലെ പലചരക്ക് കടയിൽ എത്തിയ യഷിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

ഗ്രാമത്തിലെ പലചരക്ക് കടയിൽ എത്തിയ യഷിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
Yash | Yash In local shop

ചിത്രം: ഇൻസ്റ്റഗ്രാം/യഷ്

കെജിഎഫ് എന്ന പാൻ-ഇന്ത്യൻ ചിത്രത്തിലൂടെ ഇന്ത്യക്കാരുടെ മനസിൽ റോക്കി​ ഭായിയായ് സ്ഥാനമുറപ്പിച്ച താരമാണ് 'റോക്കിങ്ങ് സ്റ്റാർ' യഷ്. ഇന്ത്യയൊട്ടാകെ ധാരാളം ആരാധകരും താരത്തിനുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷാ ജീവനക്കാർക്ക് ഒപ്പമല്ലാതെ താരം പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുമില്ല. കഴിഞ്ഞ ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തി പലചരക്ക് കടയിലെത്തിയ യഷിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisment

കർണ്ണാടകയിലെ ചെറിയൊരുഗ്രാമത്തിലെ പലചരക്ക് കടയിൽനിന്ന് ഭാര്യക്കൊപ്പം ഐസുമിഠായി വാങ്ങുന്ന യഷിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷിറലിയിലെ ചിത്രപുര്‍ മത് ക്ഷേത്രത്തില്‍ അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെയാണ് സഭവം.

ചിത്രങ്ങൾ എക്സിൽ പ്രചരിച്ചതോടെ നിരവധി ആരാധകരാണ് കമന്റുമായെത്തിയത്. യഷിനൊപ്പം കടയുടെ മുന്നിലുള്ള കസേരയിലിരുന്ന് മിഠായി കഴിക്കുന്ന ഭാര്യ രാധികയെയും ചിത്രത്തിൽ കാണാം. 'ഇത്ര വലിയ താരപരിവേഷത്തിലും, സിംപിളായി തുടരുന്ന യഷ്,' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. 

yash
ചിത്രം: എക്സ്
Advertisment

കെജിഎഫ് രണ്ടാം ഭാഗത്തിന് ശേഷം യഷ് മറ്റു ചിത്രങ്ങളിലൊന്നും അഭിനയിച്ചിരുന്നില്ല. മലയാളം നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്ക്' എന്ന ചിത്രത്തിൽ താരം അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Read More Entertainment Stories Here

yash Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: