/indian-express-malayalam/media/media_files/2024/11/14/qbCsl11FWlx9uubmdYxi.jpg)
മോഹൻലാലിനൊപ്പം നന്ദു
മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിലും തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ജനപ്രീതി നേടാൻ കഴിഞ്ഞ ഷോ കൂടിയാണ് ബിഗ് ബോസ്. മലയാളത്തിൽ, ഇതിനകം ബിഗ് ബോസിന്റെ ആറു സീസണുകൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.
സിനിമ, സീരിയൽ, സോഷ്യൽ മീഡിയ തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ഓരോ വർഷവും ബിഗ് ബോസിൽ മത്സരിക്കാൻ എത്തുന്നത്.ബിഗ് ബോസിന്റെ നാലാം സീസണിലേക്ക് തന്നെയും ക്ഷണിച്ചിരുന്നെന്നും എന്നാൽ വീട്ടുകാരും കൂട്ടുകാരുമൊക്കെ എതിർത്തതു കൊണ്ടാണ് പോവാതിരുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ നന്ദു.
ബിഗ് ബോസിലേക്ക് തന്നെ ക്ഷണിച്ചത് ഷോയുടെ അവതാരകൻ കൂടിയായ നടൻ മോഹൻലാൽ ആണെന്നും നന്ദു പറഞ്ഞു. മോഹൻലാലുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് നന്ദു.
"സീസൺ നാലിലേക്ക് വിളിച്ചിരുന്നു. ബോംബെയിൽ നിന്നു ആളു വിളിക്കും എന്നു ലാലേട്ടൻ പറഞ്ഞു. ഞാൻ 50 ചോദിച്ചു. അവര്‍ 40 ലക്ഷം വരെ പറഞ്ഞു. വീട്ടുകാരും നാട്ടുകാരും എതിർത്തത് കൊണ്ട് പോയില്ല," ബിഗ് ബോസ് മത്സരാർത്ഥിയായ ശോഭ വിശ്വനാഥുമായി സംസാരിക്കുമ്പോഴാണ് നന്ദു ഇക്കാര്യം പറഞ്ഞത്.
View this post on InstagramA post shared by BIGG BOSS malayalam © (@bigbossmalayalaminsta)
Read More
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- നയൻതാര വിഘ്നേശ് വിവാഹം; ശ്രദ്ധേയമായി ഡോക്യുമെൻ്ററിയുടെ ട്രെയിലർ പോസ്റ്റർ
- ഫ്രഷ് കഥയുണ്ടോ, ഞാൻ കഥ കേൾക്കാം; എഴുത്തുകാരെ ക്ഷണിച്ച് പ്രഭാസ്
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- അമ്മയുടെ കാർബൺ കോപ്പി തന്നെ; വൈറലായി റാഹയുടെ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us