scorecardresearch

'എനിക്ക് ഇനി സിനിമയിൽ അഭിനയിക്കാൻ പറ്റുവോടാ;' പൊട്ടിക്കരഞ്ഞ മമ്മൂട്ടിയെ ഓർത്ത് മുകേഷ്

എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും "മലയാളത്തിന്റെ ഈ പൗരുഷം" കരച്ചിൽ നിർത്തിയില്ലെന്ന് മുകേഷ് പറഞ്ഞു

എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും "മലയാളത്തിന്റെ ഈ പൗരുഷം" കരച്ചിൽ നിർത്തിയില്ലെന്ന് മുകേഷ് പറഞ്ഞു

author-image
Entertainment Desk
New Update
Mammootty Mukesh

മമ്മൂട്ടി, മുകേഷ്

മലയാള സിനിമയുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും മുകേഷും. ഏതാണ്ട് ഒരേ സമയത്ത് മലയാള സിനിമയിൽ അരങ്ങേറിയ ഇരുവരും, വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിച്ചു. സിനിമയിലേക്ക് പ്രവേശിക്കുന്ന ആദ്യകാലത്ത് താരങ്ങൾക്ക് ഇടയിൽ സംഭവിച്ച രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്ന മുകേഷിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്. 

Advertisment

മുകേഷും മമ്മൂട്ടിയും, ബൈക്കിൽ യാത്രചെയ്യുന്നതിനിടെ ഇരുവരും വാഹനത്തിൽ നിന്ന് താഴെവീഴുകയും മമ്മൂട്ടി പൊട്ടിക്കരയുകയും ചെയ്തെന്നും, കൈരളി ടീവി സംഘടിപ്പിച്ച പരിപാടിയൽ മുകേഷ് പറഞ്ഞു. മമ്മൂട്ടി, സിദ്ധിക്ക്, മനോജ് കെ ജയന്‍ തുടങ്ങിയ താരങ്ങൾക്കൊപ്പം വേദിപങ്കിടവേ ആയിരുന്നു മുകേഷ് രസകരമായ ഓർമ്മകൾ പങ്കിട്ടത്.

ഇരുവരും ഒന്നിച്ച് അഭിനയിച്ച ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ, മമ്മൂട്ടി തന്നെയും കൂട്ടി ബൈക്കിൽ കറങ്ങാൻ പോകുമായിരുന്നെന്ന്, മുകേഷ് പറഞ്ഞു. "ബൈക്ക് ഓടിക്കാൻ തുടങ്ങും മുൻപ്, മമ്മൂക്കയ്ക്ക് ഇതൊക്കെ ഓടിക്കാൻ അറിയാവോ എന്ന് ഞാൻ ചോദിച്ചു. 'ബൈക്ക് ഓടിക്കാൻ അറിഞ്ഞതുകൊണ്ടാണ് കെജി ജോർജ് എന്നെ മേളയിൽ അഭിനയിക്കാൻ വിളിച്ചത്, ധൈര്യമായിട്ട് കേറിക്കോ' എന്ന് മമ്മൂക്ക പറഞ്ഞു.

ഒരു ദിവസം റൗണ്ടടിച്ചു, രണ്ടാമത്തെ ദിവസം റൗണ്ടടിച്ചു, മൂന്നാമത്തെ ദിവസമായപ്പോൾ ഒരു വളവിൽ സൈക്കിളുകാരനുമായി സ്കികിഡ് ചെയ്ത് വീണു. ഞാൻ ചാടി എണീറ്റു. അദ്ദേഹത്തിന്റ (മമ്മൂട്ടി) മുഖം ചെറുതായിട്ട് ഒന്ന് മുറിഞ്ഞു. ചെറിയൊരു മുറിവ് മാത്രമായിരുന്നെങ്കിലും ചോര വന്നു. ഇതുകണ്ട് മമ്മൂക്ക പൊട്ടിക്കരയാൻ തുടങ്ങി, 'എനിക്ക് ഇനി അഭിനയിക്കാൻ പറ്റുവോടാ ആരെങ്കിലും എന്നെ സിനിമയിൽ എടുക്കുവോടാ' എന്നു പറഞ്ഞായിരുന്നു കരച്ചിൽ.

Advertisment

ഞാൻ എന്ത് പറഞ്ഞ് സമാധാനിപ്പിച്ചിട്ടും കരച്ചിൽ നിർത്തുന്നില്ല, മലയാളത്തിന്റെ ഈ പൗരുഷം പൊട്ടിപൊട്ടിക്കരയുകയായിരുന്നു. പിന്നീട് മമ്മൂക്ക, സിനിമകളിൽ 'സെൻസിറ്റിവിറ്റി,' 'സെൻസിബിലിറ്റി' എന്നൊക്കെ പറയുമ്പോൾ ആ രംഗമാണ് എനിക്ക് ഓർമ്മവരുള്ളത്," മുകേഷ് പറഞ്ഞു.

മുകേഷിന്റെ സംസാരം കേട്ട് സദസിലുണ്ടായിരുന്നവർക്കൊപ്പം, ദുൽഖർ സൽമാനും, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും പൊട്ടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

ചലച്ചിത്ര മേഖലയിലെ താരങ്ങളും സവിധായകരുമായുള്ള ഓർമ്മകൾ ഇടക്കിടെ മുകേഷ് പങ്കുവയ്ക്കാറുണ്ട്. നായകനായി മലയാള സിനിമയിൽ തുടക്കം കുറിച്ചെങ്കിലും പിന്നീട് മുകേഷിന് തന്റെ നായക സ്ഥാനം നിലനിർത്താനായില്ല. താൻ അഭിനയം തുടങ്ങുമ്പോൾ, മുകേഷ് തിരക്കുള്ള നായകനാണെന്നും വീഡിയോയിൽ മമ്മൂട്ടി പറയുന്നുണ്ട്.

മമ്മൂട്ടി പ്രതിനായക വേഷത്തിൽ അഭിനയിക്കുന്ന 'ഭ്രമയുഗം' വിജയകരമായി പ്രദർശനം തുടരുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിൽ ചിത്രീകരിച്ച സിനിമ മികച്ച നിരൂപക പ്രശംസനേടി മുന്നേറുകയാണ്. 

Read More Entertainment Stories Here

Memories Mukesh mammotty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: