scorecardresearch

ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ല; ആന്തരിക രക്തസ്രാവമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സീരിയൽ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയ ദിലീപ് ശങ്കർ നാല് ദിവസം മുൻപാണ് ഹോട്ടലിൽ മുറിയെടുത്തത്

സീരിയൽ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയ ദിലീപ് ശങ്കർ നാല് ദിവസം മുൻപാണ് ഹോട്ടലിൽ മുറിയെടുത്തത്

author-image
WebDesk
New Update
dileep shankar1

ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ല

തിരുവനന്തപുരം: സിനിമാ- സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ആന്തരികരക്തസ്രാവമാണ് മരണകാരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്.നിലത്തുവീണു കിടക്കുന്ന നിലയിലായിരുന്നു ദിലീപിൻറെ മൃതദേഹം. തലയിടിച്ചുണ്ടായ വീഴ്ചയിൽ ആന്തരിക രക്തസ്രാവമുണ്ടായതാണോ എന്നാണ് സംശയിക്കുന്നത്. മാത്രമല്ല ഏറെ നാളായി കരൾ രോഗിയായിരുന്നു താരം. അതിനെ തുടർന്നാണോ രക്തസ്രാവമുണ്ടായത് എന്നും അന്വേഷിക്കുന്നുണ്ട്. ആത്മഹത്യ അല്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ല.

Advertisment

ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. അതിൻറെ ഫലം വന്നതിനു ശേഷം മാത്രമായിരിക്കും കൃത്യമായ മരണകാരണം വ്യക്തമാവുക. ഇതിനിടെ മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടായിരുന്നു.

സീരിയൽ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയ ദിലീപ് ശങ്കർ നാല് ദിവസം മുൻപാണ് ഹോട്ടലിൽ മുറിയെടുത്തത്. അവസാന ദിവസം ഷൂട്ടിങ് പൂർത്തിയാക്കുന്ന സമയത്ത് താരത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 

ഇടയ്ക്ക് രണ്ടു ദിവസം ഷൂട്ടിങ് ഇല്ലായിരുന്നു. ഷൂട്ടിങ് പുനരാരംഭിക്കുന്നതു സംബന്ധിച്ച വിവരമറിയിക്കാൻ സീരിയലിന്റെ അണിയറ പ്രവർത്തകർ ഫോൺ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തിരുന്നില്ല. തുടർന്ന് അന്വേഷിക്കാനായി എത്തിയപ്പോൾ മുറിയിൽ നിന്ന് ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

Read More

Serial Artist Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: