scorecardresearch

'ചെറുപ്പം മുതലേ മാമനെ ഇഷ്ടമായിരുന്നു;' ബാലയെ കുറിച്ച് വധു കോകില

ബാലയെ കുറിച്ചു മാത്രം ഒരു ഡയറി എഴുതി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് കോകില പറഞ്ഞു

ബാലയെ കുറിച്ചു മാത്രം ഒരു ഡയറി എഴുതി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് കോകില പറഞ്ഞു

author-image
WebDesk
New Update
Bala Wedding

ചിത്രം: ഇൻസ്റ്റഗ്രാം

നടൻ ബാലയും വധു കോകിലയും ബുധനാഴ്ച കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. വിവാഹത്തിനു ശേഷം ബാലയെക്കുറിച്ച് സംസാരിക്കുകയാണ് ബന്ധുകൂടിയായ കോകില.

Advertisment

'ചെറുപ്പം മുതലേ ബാലലെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും, കേരളത്തിൽ വന്നതിനുശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതെന്നും' കോകില പറഞ്ഞു. താൻ പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണെന്നും, ബാലയെ കുറിച്ചു മാത്രം ഒരു ഡയറി എഴുതി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും,' കോകില പറഞ്ഞു.

അതേസമയം, കോകില തന്റെ ബന്ധുവാണെന്നും, ഇഷ്ടമുണ്ടെന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നുന്നില്ലാ എന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് തന്റെ അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. 74 വയസായി അമ്മയ്ക്ക്, അമ്മയുടെ ആരോഗ്യ നിലയെ എല്ലാം കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തതെന്നും, അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർ അനുഗ്രഹിക്കണമെന്നും ബാല പറഞ്ഞു.

Advertisment

വീണ്ടും വിവാഹിതനാകുമെന്ന് തീരുമാനിച്ചതായി വെളിപ്പെടുത്തി ദിവസങ്ങൾക്കു പിന്നാലെയാണ് ബാലയുടെ വിവാഹം. ബാലയുടെ നാലാം വിവാഹമാണിത്. തന്നെ വിവാഹം ചെയ്യുന്നതിനു മുൻപ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നതായി അടുത്തിടെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. അമൃതയുമായുള്ള വിവാഹ മോചനത്തിനുശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്യുന്നത്. 

Read More

Bala Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: