/indian-express-malayalam/media/media_files/2024/10/24/Q4HkO3Pu9dy6BKUpntxL.jpg)
സഞ്ജയ് മിശ്ര (വൈശാലിയിലെ ഋഷ്യശ്യംഗൻ)
വൈശാലിയുടെ ഋഷ്യശൃംഗനായെത്തി മലയാളികളുടെ മനസ്സിലിടം നേടിയ നടനാണ് സഞ്ജയ് മിത്ര. 35 വർഷങ്ങൾക്കിപ്പുറവും മലയാളി ഋഷ്യശൃംഗനെ മറന്നിട്ടില്ല! ഇപ്പോൾ, കാലിഫോർണിയയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുകയാണ് സഞ്ജയ് മിത്ര.
വൈശാലി സിനിമയെ കുറിച്ചോർക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും ഭയാനകരമായൊരു അനുഭവം കൂടിയാണ് സഞ്ജയ് മിത്രയ്ക്ക് ഓർമ വരിക. ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഒരു പുലിയിൽ നിന്നുമുണ്ടായ ആക്രമണം സഞ്ജയ് മിശ്രയ്ക്ക് മറക്കാനാവില്ല.
"ഒരു നായ്ക്കുട്ടിയെപ്പോലും കയ്യിലെടുക്കാത്ത ആളായിരുന്നു ഞാൻ, എന്നിട്ടും എനിക്ക് ഒരു പുലിയെ മടിയിൽ കിടത്തേണ്ടി വന്നു. അതിനെ ഒന്നു നോക്കാൻ പോലും കഴിയാത്തവിധത്തിൽ എനിക്കു പേടി തോന്നി. ഒരു ദിവസം പുലി അസ്വസ്ഥനായി, എൻ്റെ മുഖത്ത് മാന്തി. ഭാഗ്യവശാൽ, അധികമൊന്നും പറ്റിയല്ല. ഉടനെ എല്ലാവരുമെന്നെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ എനിക്ക് ലൊക്കേഷനിലേക്ക് മടങ്ങാനായി, അതെൻ്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓർമ്മയായി തുടരുന്നു," ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സഞ്ജയ് പറഞ്ഞു.
/indian-express-malayalam/media/media_files/2024/10/23/MA0sfnjPonjgElscPaP9.jpg)
വൈശാലിയിൽ അഭിനയിക്കുമ്പോൾ സഞ്ജയ് മിത്രയ്ക്ക് പ്രായം 22 വയസ്സ്. ഒരു പരസ്യം കണ്ടാണ് ഭരതൻ സഞ്ജയ് മിശ്രയെ തേടി ചെല്ലുന്നത്. അഭിനയിക്കാൻ ക്ഷണം കിട്ടിയപ്പോൾ ആദ്യം മടി തോന്നിയെന്നും, എന്നാൽ ഭരതൻ ഋഷ്യശൃംഗനിലെ ക്യാരക്ടർ സ്കെച്ചുകൾ കാണിച്ചപ്പോൾ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹം തോന്നിയെന്നും സഞ്ജയ് പറയുന്നു.
"ഋഷ്യശൃംഗനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അദ്ദേഹത്തിൻ്റെ പക്കലുണ്ടായിരുന്നു.ആ രേഖാചിത്രങ്ങൾക്ക് ഞാനുമായി പല രീതിയിലും സാമ്യമുണ്ടായിരുന്നു, എന്റെ മുഖവുമായും പേഴ്സണലാറ്റിയുമായുമൊക്കെ. തനിക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിനു വ്യക്തതയുണ്ടായിരുന്നു," സഞ്ജയ് കൂട്ടിച്ചേർത്തു.
സിനിമ കേരളത്തിൽ വമ്പൻ ഹിറ്റായ കാര്യം താൻ അറിയുന്നത് വൈകിയാണെന്നും സഞ്ജയ് ഓർത്തെടുത്തു. "സിനിമയുടെ നൂറാം ദിവസം പിന്നിട്ടപ്പോഴാണ് ചിത്രം ഹിറ്റായി എന്ന് ഞാൻ അറിഞ്ഞത്. അന്ന് ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തതിനാൽ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു."
മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും നൂറു സിനിമകൾ ചെയ്തതിനു തുല്യമായ സ്വീകാര്യതയാണ് ആ ഒരൊറ്റ കഥാപാത്രം തനിക്കു നൽകിയതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.
Read More
- പുതിയ വീടിന്റെ വിശേഷങ്ങളുമായി ജിപിയും ഗോപികയും
- പ്രസവശേഷമുള്ള സെക്സ്, നേരിട്ട ബുദ്ധിമുട്ടുകളേറെ: തുറന്നു പറഞ്ഞ് കൽക്കി കൊച്ച്ലിൻ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us