/indian-express-malayalam/media/media_files/2024/10/22/Apy110G33EZqFkhxLdox.jpg)
ജിപിയും ഗോപികയും
കൊച്ചി: പുതിയ വീടിന്റെ വിശേഷങ്ങളുമായി ഗോവിന്ദ് പദ്മസൂര്യയും ഭാര്യ ഗോപികയും. കൊച്ചി മറൈൻ ഡ്രൈവിൽ താരദമ്പതികൾ വാങ്ങിയ ശോഭയുടെ പുതിയ അപ്പാർട്ടമെന്റിന്റെ വിശേഷങ്ങളാണ് ഇരുവരു പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും വീഡിയോയുമായി രംഗത്തെത്തിയത്.
ഗൃഹപ്രവേശനം, പാലുകാച്ചൽ തുടങ്ങിയവയുടെ വിശേഷങ്ങളും വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിരുവോണ ദിവസമാണ് പുതിയ വീടിന്റെ പാലുകാച്ചൽ നടന്നത്. വീടിന്റെ ഇന്റീരയർ വിശേഷങ്ങളും വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 22നാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഈ വർഷം അതേ ദിവസം തന്നെയാണ് പുതിയ വീഡിന്റെ വിശേഷങ്ങൾ ഇരുവരും വീഡിയോയിലൂടെ പങ്കുവെക്കുന്നത്. ഗോപുര എന്നാണ് പുതിയ വീടിന് പേര് നൽകിയിരിക്കുന്നത്.
ജനുവരി 28നാണ് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ ഗോപിക അനിലും അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് നടന്നത്. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് ഗോവിന്ദ് പത്മസൂര്യ. കോഴിക്കോട് സ്വദേശിയാണ് ഗോപിക.
Read More
- പ്രസവശേഷമുള്ള സെക്സ്, നേരിട്ട ബുദ്ധിമുട്ടുകളേറെ: തുറന്നു പറഞ്ഞ് കൽക്കി കൊച്ച്ലിൻ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
- ഷുഗർ 700 ആയി, ശ്രീദേവിക്ക് സംഭവിച്ചത് എനിക്കും വരുമോ എന്ന് മക്കൾ ഭയന്നു; മഹീപ് കപൂർ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.