scorecardresearch

സർദാർ 2 ഷൂട്ടിനിടെ അപകടം: 20 അടി ഉയരത്തിൽ നിന്ന് വീണ് സ്റ്റണ്ട്മാന് ദാരുണാന്ത്യം

കാർത്തിയെ നായകനാക്കി പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘സർദാർ 2'വിന്റെ ലൊക്കേഷനിലാണ് ദാരുണമായ അപകടം നടന്നത്

കാർത്തിയെ നായകനാക്കി പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘സർദാർ 2'വിന്റെ ലൊക്കേഷനിലാണ് ദാരുണമായ അപകടം നടന്നത്

author-image
Entertainment Desk
New Update
Stuntman Ezhumalai |  Sardar 2

ചെന്നൈ: 'സർദാറിൻ്റെ 2'ൻ്റെ സെറ്റിൽ ഉണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ ഏഴുമലൈ മരിച്ചു. ചിത്രത്തിലെ ഒരു സംഘട്ടനരംഗത്തിൻ്റെ ചിത്രീകരണത്തിനിടെയാണ് 20 അടി താഴ്ചയിലേക്ക് വീണ് ചെന്നൈയിലെ ന്യൂ വാഷർമെൻപേട്ട സ്വദേശിയായ ഏഴുമലൈ മരിച്ചത്. കഴിഞ്ഞ 35 വർഷമായി വിവിധ സിനിമകളിൽ സ്റ്റണ്ട് ആർട്ടിസ്റ്റായി പ്രവർത്തിച്ചുവരികയാണ് ഏഴുമലൈ. 

Advertisment

ജൂലൈ 15നാണ് ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള പ്രസാദ് സ്റ്റുഡിയോയിലെ സെറ്റിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്.  ആക്ഷൻ രംഗത്തിൽ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് സ്റ്റണ്ട്മാൻ പങ്കെടുത്തത് എന്നും റിപ്പോർട്ടുണ്ട്. അപ്രതീക്ഷിതമായി 20 അടിയോളം ഉയരത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.  "ഉയരത്തിൽ നിന്നുള്ള വീഴ്ചയെ തുടർന്ന് നെഞ്ചിന് പരിക്കേറ്റു, ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായി", ഡോക്ടർമാർ പറയുന്നതിങ്ങനെ. 

വിവരമറിഞ്ഞ് വിരുഗമ്പാക്കം പോലീസ് സ്ഥലത്തെത്തി, അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മുൻപ്, ഇന്ത്യൻ 2 ഷൂട്ടിംഗിൽ ക്രെയിൻ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Advertisment

കാർത്തിയെ നായകനാക്കി പി എസ് മിത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സർദാർ 2'. ജൂലൈ 12നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പ്രിൻസ് പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംഗീതം യുവൻ ശങ്കർ രാജയാണ്.

Read More Stories Here

Karthi Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: