കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി.' സേതുനാഥ് പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറക്കി. സേതുനാഥ് തന്നെയാണ് ചിത്രത്തിനായി തിരക്കഥയും എഴുതിയിരിക്കുന്നത്.
'പുരുഷലോകം' എന്ന ഗാനത്തിന്റെ ലിറക്കൽ വീഡിയോയാണ് പുറത്തിറക്കിയത്. ഗാനത്തിന്റെ രചന, സംഗീതം, ആലാപനം എന്നിവ നിർവഹിച്ചിരിക്കുന്നത് മുത്തു ആണ്. കോമഡി ഫാമിലി എൻ്റർടെയിനർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാമാണ് ആഭ്യന്തര കുറ്റവാളിയുടെ നിർമാണം. പുതുമുഖ താരം തുളസിയാണ് നായികയായി ചിത്രത്തിലെത്തുന്നത്. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളി വിതരണത്തിനെത്തിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്, എഡിറ്റിംഗ് സോബിൻ സോമൻ, സംഗീതം ബിജിബാൽ എന്നിവർ കൈകാര്യം ചെയ്യുന്നു.
Read More
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
- New OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
- സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.