scorecardresearch

മുംബൈയിൽ 6 അപ്പാർട്ട്മെൻ്റുകൾ സ്വന്തമാക്കി അഭിഷേക് ബച്ചൻ

മുംബൈയിലെ ബോറിവാലി ഏരിയയിലാണ് 6 അപ്പാർട്ട്‌മെന്റുകളും അഭിഷേക് സ്വന്തമാക്കിയത്.

മുംബൈയിലെ ബോറിവാലി ഏരിയയിലാണ് 6 അപ്പാർട്ട്‌മെന്റുകളും അഭിഷേക് സ്വന്തമാക്കിയത്.

author-image
Entertainment Desk
New Update
Abhishek Bachchan

ചിത്രം: ഇൻസ്റ്റഗ്രാം

ബോളിവുഡ് താരം അഭിഷേക് ബച്ചൻ സ്വന്തമാക്കിയ ഏറ്റവും പുതിയ അപ്പാർട്ട്‌മെന്റുകളെ കുറിച്ചുള്ള വിശേഷങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. മുംബൈയിലെ ബോറിവാലി ഏരിയയിലാണ് 6 അപ്പാർട്ട്‌മെന്റുകൾ താരം സ്വന്തമാക്കിയിരിക്കുന്നത്. 4,894 ചതുരശ്ര അടിയോളം വിസ്തീർണ്ണമാണ് ഈ ആറ് അപ്പാർട്ട്‌മെൻ്റുകൾക്കുള്ളത്. ഒരു ചതുരശ്ര അടിക്ക് 31,498 രൂപയാണ് പർചെയ്സ് പ്രൈസ്.

Advertisment

രജിസ്ട്രേഷൻ രേഖകൾ പ്രകാരം 1,101 ചതുരശ്ര അടി കാർപെറ്റ് ഏരിയയുള്ള ആദ്യ അപ്പാർട്ട്മെൻ്റ് 3.42 കോടി രൂപയ്ക്കാണ് വാങ്ങിയത്. 252 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും അപ്പാർട്ട്‌മെൻ്റുകൾക്ക് 79 ലക്ഷം രൂപയും, 1,101 ചതുരശ്ര അടി, 1,094 ചതുരശ്ര അടി വിസ്തീർണമുള്ള നാലാമത്തെയും അഞ്ചാമത്തെയും അപ്പാർട്ട്‌മെൻ്റുകൾ 3.52 കോടി,  3.39 കോടി രുപയ്ക്കാണ് വാങ്ങിയത്. ആറാമത്തെ അപ്പാർട്ട്മെൻ്റിന് 3.39 കോടി രൂപയാണ് വില.

Abhishek Bachachan, who will seen in Shoojit Sircar next, has recently purchased six flats in Mumbai (Photo: Instagram/bachchan)

ബോറിവാലി ഈസ്റ്റ് വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയോട് ചേർന്നുള്ള കെട്ടിടത്തിൻ്റെ 57-ാം നിലയിലാണ് ഈ അപ്പാർട്ടുമെൻ്റുകൾ. 2021ൽ മറ്റൊരു അപ്പാർട്ട്മെൻ്റ് 45.75 കോടി രൂപയ്ക്ക് അഭിഷേക് വിൽപ്പന നടത്തിയിരുന്നു. അടുത്തിടെ ബോളിവുഡ് താരം, ഷാഹിദ് കപൂറും ഭാര്യ മീരാ കപൂറും ഇതേ കെട്ടിടത്തിൽ അപ്പാർട്ട്മെൻ്റ് സ്വന്തമാക്കിയിരുന്നു.

Advertisment

15.42 കോടി രൂപയ്ക്കാണ് അഭിഷേക് പുതിയ ആറ് അപ്പാർട്ടുമെൻ്റുകളും വാങ്ങിയതെന്നാണ് റിപ്പോർട്ട്. അഭിനയത്തിനൊപ്പം റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമാണ് അഭിഷേക് ബച്ചൻ. നിലവിൽ അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം ജുഹുവിലെ ജൽസയിലാണ് അഭിഷേകിന്റെ താമസം. 

Read More Entertainment Stories Here

Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: