/indian-express-malayalam/media/media_files/aBVqa3tS6mc5TsR4mqms.jpg)
രോമാഞ്ചം എന്ന സൂപ്പർഹിറ്റിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം ഉണ്ടാക്കിയ ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഫഹദിന്റെ കരിയറിലെ ആദ്യ നൂറുകോടി ക്ലബ്ബ് ചിത്രമായി മാറിയ ആവേശം ബോക്സ് ഓഫീസിൽ നിന്നും 150 കോടിയോളം കളക്റ്റ് ചെയ്തിരുന്നു. ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണിപ്പോൾ. സോഷ്യൽ മീഡിയയിലും എവിടെയും ആവേശം ചർച്ചകളാണ്.
ആവേശത്തിന്റെ അണിയറപ്രവർത്തകരിൽ ഒരാളായ അശ്വിനി കാലേയും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ
ഡിസൈനറാണ് അശ്വിനി കാലേ. ആവേശത്തിലെ മയൂരി ബാറും രംഗയുടെ വീടും ബ്രഹ്മാണ്ഡ പിറന്നാൾ പാർട്ടിയുമെല്ലാം കളർഫുളാക്കി മാറ്റിയത് അശ്വിനിയാണ്.
മുംബൈ മലയാളി ആയ അശ്വനിയ്ക്ക് കേരളവുമായി മറ്റൊരു കണക്ഷൻ കൂടിയാണ്. നടൻ ശബരീഷ് വർമ്മയുടെ ജീവിതപങ്കാളി കൂടിയാണ് അശ്വിനി. മുൻപ് പ്രേമം, ബാംഗ്ളൂർ ഡേയ്‌സ് എന്നീ ചിത്രങ്ങളിലും ആർട്ട് ടീമിനൊപ്പം അശ്വിനി പ്രവർത്തിച്ചിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് അടക്കം ഒരുപാട് സിനിമകളിൽ അസിസ്റ്റന്റ് ആര്ട്ട് ഡയറക്ടറായി ജോലി ചെയ്ത അശ്വതി ആദ്യമായി ഇൻഡിപെൻഡന്റ് പ്രൊഡക്ഷൻ ഡിസൈനർ ആയത് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയാണ്.
പ്രത്യക്ഷത്തിൽ ഒരു മാസ് ആക്ഷൻ സിനിമയാണെങ്കിലും സ്പൂഫിന്റെയും കമിങ് ഓഫ് ഏജിന്റെയും മാജിക്കൽ റിയലിസത്തിന്റെയുമൊക്കെ സാധ്യതകൾ കാണികൾക്ക് മുന്നിൽ തുറന്നുകാട്ടിയ ആവേശത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ഫഹദ് ഫാസിലിനൊപ്പം പുതുമുഖങ്ങളായ ഹിപ്സ്റ്റർ, മിഥുൻ ജയശങ്കർ, റോഷൻ ഷാനവാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
View this post on InstagramA post shared by Club FM Kerala (@clubfmkerala)
ബാംഗ്ലൂരിൽ എഞ്ചിനിയറിങ്ങ് കോളേജിൽ പഠിക്കാനെത്തുന്ന മൂന്ന് ആൺകുട്ടികളും അവർ ജീവിതത്തിലേക്ക് അറിയാതെ വലിച്ചു കയറ്റുന്ന രംഗന്റെയും സംഘത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സമീർ താഹിർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്, സുഷിൻ ശ്യാമാണ് സംഗീതം.
Read More Entertainment Stories Here
- മകൾക്കൊപ്പം പിടിച്ചുനിൽക്കാൻ അത്ര എളുപ്പമല്ലേ; റീലുമായി ശോഭനയും നാരായണിയും
- ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; സർപ്രൈസ് പൊളിച്ച് ഇന്ദ്രജിത്ത്
- താരസംഗമ വേദിയായി ദുബായ് എയർപോർട്ട്; റഹ്മാനും, അഭിഷേകിനുമൊപ്പം മമ്മൂട്ടി
- ബഡ്ജറ്റ് 850 കോടി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായി രാമായണം
- ടർബോയ്ക്കു പാടിക്കഴിയാതെ തനിക്കിവിടുന്ന് പോവാൻ അനുവാദല്ല്യ!
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.