scorecardresearch

Aap Kaise Ho Review: കെട്ടുറപ്പില്ലാത്ത തിരക്കഥയും വിരസകാഴ്ചകളും; 'ആപ്പ് കൈസേ ഹോ'  റിവ്യൂ

Aap Kaise Ho Malayalam Movie Review & Rating: അഭിമുഖങ്ങളിൽ താളത്തിലും ഒഴുക്കിലും കഥ പറഞ്ഞ് കാഴ്ചക്കാരെ കയ്യിലെടുക്കുന്ന ധ്യാനിന് പക്ഷെ, ഇവിടെ കഥയെ വിഷ്വൽ ലാംഗ്വേജിലേക്ക് പരിവർത്തനപ്പെടുത്തുമ്പോൾ ആ താളമോ ഒഴുക്കോ ലഭിക്കുന്നില്ല

Aap Kaise Ho Malayalam Movie Review & Rating: അഭിമുഖങ്ങളിൽ താളത്തിലും ഒഴുക്കിലും കഥ പറഞ്ഞ് കാഴ്ചക്കാരെ കയ്യിലെടുക്കുന്ന ധ്യാനിന് പക്ഷെ, ഇവിടെ കഥയെ വിഷ്വൽ ലാംഗ്വേജിലേക്ക് പരിവർത്തനപ്പെടുത്തുമ്പോൾ ആ താളമോ ഒഴുക്കോ ലഭിക്കുന്നില്ല

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
AAP KAISE HO

 Aap Kaise Ho Malayalam Movie Review & Rating

Aap Kaise Ho malayalam Movie Review & Rating:  കൊച്ചി നഗരത്തിൽ ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ധ്യാന്‍ ശ്രീനിവാസൻ തിരക്കഥയൊരുക്കിയ  'ആപ്പ് കൈസേ ഹോ' പറയുന്നത്.  സൗഹൃദത്തിന്റേതായൊരു വൈബും കൊച്ചുകൊച്ചു കോമഡികളും അൽപ്പം സസ്പെൻസുമൊക്കെ കൊണ്ടുവരാൻ സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിലും, പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കുന്നതിൽ ചിത്രം പലപ്പോഴും പരാജയപ്പെടുകയാണ്. 

Advertisment

കുട്ടിക്കാലം മുതലേ ഒന്നിച്ചു വളർന്നവരാണ് ക്രിസ്റ്റിയും സജീറും ബിനോയുമെല്ലാം. നല്ല രീതിയിൽ ഉഴപ്പും ഉടായിപ്പുമൊക്കെയായി കുട്ടിക്കാലവും യൗവ്വനവുമൊക്കെ ആഘോഷമാക്കിയവർ.  വർഷങ്ങൾക്കു ശേഷം മൂവരും ഒന്നിച്ചുകൂടുന്നത് ക്രിസ്റ്റിയുടെ ബാച്ച്ലർ പാർട്ടിയിലാണ്. സജീറും ബിനോയും തമ്മിൽ വലിയ സ്വരചേർച്ചയിൽ അല്ല നിലവിൽ. അവരെ ഒന്നിപ്പിക്കാൻ ക്രിസ്റ്റി ശ്രമിക്കുന്നുണ്ട്. എന്തായാലും, ക്രിസ്റ്റിയുടെ കൂട്ടുകാർക്കൊപ്പം ബാല്യകാല സുഹൃത്തുക്കളും ചേരുന്നതോടെ ആ രാത്രി കൊഴുക്കുന്നു. 

എന്നാൽ, ആഘോഷങ്ങളെല്ലാം കഴിയുന്നതോടെ ക്രിസ്റ്റി ചില പ്രശ്നങ്ങളിൽ പെട്ടുപോവുന്നു. അതാവട്ടെ, പൊലീസ് സ്റ്റേഷനോളം ചെന്നെത്തുകയും ചെയ്യുന്നു. ആ കുടുക്കിൽ നിന്നും ക്രിസ്റ്റിയും കൂട്ടുകാരും രക്ഷ നേടുമോ?  അതോ ആ ബാച്ച്ലർ പാർട്ടി മൂവരുടെയും ജീവിതം തന്നെ മാറ്റി മറിക്കുമോ?  ഇതാണ് 'ആപ്പ് കൈസേ ഹോ'യുടെ  രത്നചുരുക്കം. 

ക്രിസ്റ്റിയായി ധ്യാൻ സ്ക്രീനിലെത്തുമ്പോൾ പ്രേക്ഷകർക്ക് ആ കഥാപാത്രത്തെ പെട്ടെന്ന് തന്നെ പിടികിട്ടും. അതിനു പ്രധാന കാരണം, ധ്യാൻ തന്നെയാണ്.  ഇന്റർവ്യൂ സ്റ്റാർ കൂടിയായ ധ്യാനിന്റെ കഥകളിൽ ആളുകൾ കേട്ട ചില കഥാപാത്രങ്ങളുടെ ഷെയ്ഡ് ക്രിസ്റ്റിയ്ക്ക് ഉണ്ട്.

Advertisment

വലിയ അഭിനയമുഹൂർത്തങ്ങളൊന്നും കാഴ്ചവയ്ക്കാനില്ല ധ്യാനിന് ചിത്രത്തിൽ. കഥാപാത്രമായി ബിഹേവ് ചെയ്യുക മാത്രമാണ് ധ്യാൻ ഇവിടെ ചെയ്തിരിക്കുന്നത്. ക്രിസ്റ്റിയുടെ കൂട്ടുകാരായ സജീറും  ബിനോയുമായി എത്തുന്നത് ദിവ്യദർശനും ജീവയുമാണ്. ചെറിയൊരു ടൈം ഫ്രെയിമിനകത്തു നിന്നു കൊണ്ടു കഥ പറയുന്നതിനാൽ തന്നെ, ഈ സൗഹൃദത്തിന്റെ ഒരു ഡെപ്ത്ത് കാഴ്ചക്കാർക്ക്  ലഭിക്കുന്നില്ല. കഥാസന്ദർഭങ്ങളുടെ പിരിമുറുക്കം ഫീൽ ചെയ്യിപ്പിക്കുന്നതിലും തിരക്കഥ പരാജയപ്പെടുകയാണ്. 

അജു വർഗീസും രമേഷ് പിഷാരടിയുമാണ് അൽപ്പമെങ്കിലും കഥയെ ട്വിസ്റ്റ് ചെയ്ത്  മുന്നോട്ടുകൊണ്ടുപോവുന്നത്. ക്രൂക്കഡായ ആ കഥാപാത്രങ്ങളെ ഇരുവരും വൃത്തിയായി ചെയ്തുവച്ചിട്ടുണ്ട്. സുധീഷ്, ശ്രീനിവാസൻ, സൈജു കുറുപ്പ്, അഞ്ജലി നായർ, തൻവി റാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, വീണ എന്നിവരാണ് ചിത്രത്തെ മറ്റു പ്രധാന അഭിനേതാക്കൾ. 

കഥ പറച്ചിൽ ഒരു കലയാണ്. രസകരമായ കഥകൾ പറയാൻ അറിയുന്ന ആൾ തന്നെയാണ് ധ്യാൻ. അഭിമുഖങ്ങളിൽ താളത്തിലും ഒഴുക്കിലും കഥ പറഞ്ഞ് കാഴ്ചക്കാരെ കയ്യിലെടുക്കുന്ന ധ്യാനിന് പക്ഷെ,  ആ കഥകളെ വിഷ്വൽ ലാംഗ്വേജിലേക്ക് പരിവർത്തനപ്പെടുത്തുമ്പോൾ/ തിരക്കഥയാക്കി മാറ്റുമ്പോൾ ആ താളമോ ഒഴുക്കോ ലഭിക്കുന്നില്ല. സ്ക്രിപ്റ്റിലെ മിസ്സിംഗ് എലമെന്റുകളെ മേക്കിംഗിൽ എലിവേറ്റ് ചെയ്തെടുക്കാൻ നിർഭാഗ്യവശാൽ സംവിധായകൻ  വിനയ് തോമസിനും സാധിക്കുന്നില്ല. അതിനാൽ തന്നെ, 'ആപ്പ് കൈസേ ഹോ' കാഴ്ചക്കാരെ ഹുക്ക് ചെയ്യുകയോ ഇമോഷണലി കണക്റ്റാവുകയോ ചെയ്യുന്നില്ല.

വളരെ ചെറിയൊരു ടൈം ഫ്രെയിമിനകത്തെ കഥ പറയുമ്പോൾ അതിനെ ഇൻ്റൻസായി കൊണ്ടുപോയില്ലെങ്കിൽ കാഴ്ചകൾ വിരസമായി പോവും. 'ആപ്പ് കൈസേ ഹോ'യ്ക്കു സംഭവിച്ചതും ഇതു തന്നെ.  ഒരു ടെലിഫിലിമാക്കിയാൽ കുറച്ചുകൂടി കൃത്യമായും വൃത്തിയായും പറയാമായിരുന്ന വിഷയത്തെ സിനിമയുടെ ഫോർമാറ്റിലേക്ക് വലിച്ചു നീട്ടുമ്പോഴുള്ള പ്രശ്നങ്ങളെല്ലാം ചിത്രത്തിനുണ്ട്. 

അഖില്‍ ജോര്‍ജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് വിനയന്‍ എം ജെയും സംഗീതം ഡോണ്‍ വിന്‍സെന്റും വര്‍ക്കിയും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയത് ആനന്ദ് മധുസൂദൻ ആണ്. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിനും അംജതും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

Read More

Dhyan Sreenivasan Ramesh Pisharody Film Review New Release Aju Varghese

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: