scorecardresearch

അംബാനി കല്യാണം സർക്കസ്; തുറന്നടിച്ച് അനുരാഗ് കശ്യപിന്റെ മകൾ

"എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ, ആരുടെയെങ്കിലും വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടി ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, ഞാൻ വേണ്ടെന്ന് പറഞ്ഞു"

"എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ, ആരുടെയെങ്കിലും വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടി ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, ഞാൻ വേണ്ടെന്ന് പറഞ്ഞു"

author-image
Entertainment Desk
New Update
Aaliyah  Anurag Kashyap about ambani wedding

അനന്ത് അംബാനിയും രാധിക മെർച്ചൻ്റും ഈ വാരാന്ത്യത്തിൽ മുംബൈയിൽ വിവാഹിതരാവുകയാണ്. വിവാഹത്തിനു മാസങ്ങൾക്കു മുൻപുതന്നെ വിവാഹ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞൊരു വിവാഹം കൂടിയാണിത്. ബോളിവുഡ് താരങ്ങൾക്കൊപ്പം നിരവധി അന്തർദേശീയ വ്യക്തിത്വങ്ങളും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ചടങ്ങുകളിലെല്ലാം സജീവമായി പങ്കെടുത്തിരുന്നു. 

Advertisment

ബോളിവുഡ് താരങ്ങളും അംബാനി കല്യാണം ഒരു ആഘോഷമായി കൊണ്ടാടുകയാണ്. എന്നാൽ, അംബാനി കല്യാണത്തെ കുറിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിൻ്റെ മകൾ ആലിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഈ വിവാഹാഘോഷം വലിയൊരു പിആർ തന്ത്രമാണെന്നും ഇതൊരു സർക്കസ് ആണെന്നുമാണ് ആലിയ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ തൻ്റെ ബ്രോഡ്കാസ്റ്റ് ചാനലിൽ ആയിരുന്നു ആലിയയുടെ പരാമർശം. 

“അംബാനി കല്യാണം ഒരു കല്യാണമല്ല, ഇപ്പോൾ അതൊരു സർക്കസായി മാറിയിരിക്കുന്നു. എന്നിരുന്നാലും എല്ലാം പിന്തുടരുന്നത് ഞാൻ ആസ്വദിക്കുന്നു. ” ചില ചടങ്ങുകളിലേക്ക് തന്നെയും ക്ഷണിച്ചിരുന്നെങ്കിലും ഒഴിവാക്കാനാണ് താൻ തീരുമാനിച്ചതെന്നും ആലിയ വെളിപ്പെടുത്തി. 

"ചില പരിപാടികളിലേക്ക് എന്നെ ക്ഷണിച്ചു, കാരണം അവർ പിആർ ചെയ്യുന്നു. പക്ഷേ, ആരുടെയെങ്കിലും വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടി ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, ഞാൻ വേണ്ടെന്ന് പറഞ്ഞു,' ആലിയ കുറിച്ചു. 

Advertisment

Aaliyah  Anurag Kashyap about ambani wedding

"സമ്പന്നരുടെ ജീവിതം വളരെ ആകർഷകമാണെന്ന് ഞാൻ കാണുന്നു, ഇത് ഞങ്ങൾക്ക് അധികം പണമുണ്ട്, അത് എന്തുചെയ്യണം എന്നു ചോദിക്കും പോലെയാണ്," ആലിയ കൂട്ടിച്ചേർത്തു. 

ആലിയയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ആലിയ പറഞ്ഞത് ശരിയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, ആലിയയും ധനികയാണെന്നും ആകർഷകമായ ജീവിതമാണ് നയിക്കുന്നതെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വിമശനം.

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ചടങ്ങുകൾ കഴിഞ്ഞ ദിവസം  ആരംഭിച്ചിരുന്നു, സംഗീത്, ഹൽദി ചടങ്ങുകൾ അവസാനിച്ചു. വിവാഹചടങ്ങുകൾ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും, ഞായറാഴ്ച അതിഥികൾക്കായി ഗംഭീര റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.

Read More Entertainment Stories

Mukesh Ambani Anurag Kashyap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: