/indian-express-malayalam/media/media_files/MJsvBEsV5hX9GnPLCbgc.jpg)
Aadujeevitham OTT Release Date
Aadujeevitham OTT: വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നുള്ള സ്നേഹം ഏറ്റുവാങ്ങി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. ഇതിനകം തന്നെ 50 കോടിയോളം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ളൊരു അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തിയേറ്റർ വേർഷനിൽ ഫൂട്ടേജിൽ നിന്ന് 30 മിനിറ്റിലധികം ദൈർഘ്യമുള്ള സീൻ മുറിച്ചു മാറ്റിയിരുന്നു. എന്നാൽ ചിത്രത്തിന്റെ ഒടിടി വേർഷനിൽ തിയേറ്ററിൽ കാണാത്ത ചില സീനുകളും ഉണ്ടാകും എന്നാണ് റിപ്പോർട്ട്.
തിയേറ്ററിൽ ഓടികൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂർ 57 മിനിറ്റാണ്. ചിത്രത്തിന്റെ ദൈർഘ്യം കൂടുതലായിരുന്നുവെന്നും സമയക്രമം പാലിക്കാൻ ഫൂട്ടേജിൽ നിന്ന് 30 മിനിറ്റിലധികം ദൈർഘ്യമുള്ള സീൻ മുറിച്ചു മാറ്റിയിരുന്നുവെന്നും ബ്ലെസി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനാൽ തന്നെ, ഒടിടിയിൽ എത്തുമ്പോൾ ചിത്രത്തിന്റെ അൺകട്ട് വേർഷൻ തന്നെ പ്രേക്ഷകർക്കു കാണാനാവും.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മേയ് പകുതിയോടെയാവും ആടുജീവിതം ഒടിടിയിലെത്തുക എന്നാണ് അറിയാൻ കഴിയുന്നത്.
ഒടിടി റിലീസ് രണ്ടാഴ്ചയ്ക്ക് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.
Read More
- ആടുജീവിതത്തിന്റെ യഥാർത്ഥ ബജറ്റ് എത്ര? വെളിപ്പെടുത്തി ബ്ലെസി
- പത്തു വർഷത്തിനു ശേഷമാണ് തിയേറ്ററിൽപോയി സിനിമ കാണുന്നത്: സന്തോഷ് ജോർജ് കുളങ്ങര
- ഉടൻ വിവാഹം കഴിക്കണം, അച്ഛനാകണം: വിജയ് ദേവരകൊണ്ട
- അത് എന്റെകൂടി ജീവിതമായിരുന്നു; ആടുജീവിതം കണ്ട പ്രേക്ഷകന്റെ വാക്കുകൾ വൈറലാകുന്നു
- മൂന്നു ദിവസം വെള്ളം മാത്രം; ഹക്കീം നടത്തിയതും വമ്പൻ ട്രാൻസ്ഫർമേഷൻ
- തിയേറ്ററിലിരുന്ന് കരഞ്ഞു; പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നെന്ന് നജീബ്
- മറ്റൊരു ആടുജീവിതം അനുഭവിച്ചു തീർത്തു; ബെന്യാമിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.