scorecardresearch

അന്നും ഇന്നും ഞങ്ങൾ; പൃഥ്വിയ്ക്ക് ഒപ്പമുള്ള ചിത്രവുമായി അമല പോൾ

2018ൽ തുടങ്ങിയ ആടുജീവിതത്തിന്റെ യാത്ര പൂർത്തിയായത് 2024ൽ. ആറു വർഷത്തോളം നീണ്ട ആടുജീവിതം യാത്ര പരിസമാപ്തിയിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കിടുകയാണ് അമല പോൾ

2018ൽ തുടങ്ങിയ ആടുജീവിതത്തിന്റെ യാത്ര പൂർത്തിയായത് 2024ൽ. ആറു വർഷത്തോളം നീണ്ട ആടുജീവിതം യാത്ര പരിസമാപ്തിയിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കിടുകയാണ് അമല പോൾ

author-image
Entertainment Desk
New Update
Prithviraj | Amala Paul

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' റിലീസിനൊരുങ്ങുകയാണ്.  മാർച്ച് 28ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. ബ്ലെസി, പൃഥ്വിരാജ്, അമല പോൾ എന്നിവരുടെയെല്ലാം ജീവിതത്തിലെ വർഷങ്ങൾ അപഹരിച്ച ചിത്രമാണ് ആടുജീവിതം. 2018ൽ തുടങ്ങിയ ആടുജീവിതത്തിന്റെ യാത്ര പൂർത്തിയായത് 2024ൽ ആണ്. കോവിഡ് അടക്കം പലവിധ പ്രതിസന്ധികളെ മറികടന്നായിരുന്നു ആടുജീവിതത്തിന്റെ യാത്ര.

Advertisment

ആടുജീവിതം യാത്രയെ ഓർമ്മിപ്പിക്കുന്ന രണ്ടു ചിത്രങ്ങൾ പങ്കിടുകയാണ് നടി അമല പോൾ. 

"2018ൽ ആരംഭിച്ചതും 2024 വരെ തുടർന്നതുമായ അവിശ്വസനീയമായ യാത്രയെ പ്രതിഫലിപ്പിക്കുന്ന ചിത്രം. വാക്കുകൾക്കതീതമായ നന്ദി," എന്നാണ് പൃഥ്വിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അമല കുറിച്ചത്.

ഒരു ചിത്രം 2018ൽ ആടുജീവിതത്തിന്റെ പ്രാരംഭജോലികൾ തുടങ്ങിയ കാലത്ത് പകർത്തിയതാണ്. മറ്റേത്, അടുത്തിടെ ആടുജീവിതം പ്രമോഷനിടയിൽ പകർത്തിയതും. കാഴ്ചയിൽ പോലും വളരെ മാറിപ്പോയ പൃഥ്വിരാജിനെയും അമലേയുമാണ് പുതിയ ചിത്രത്തിൽ കാണാനാവുക.

Advertisment

ചിത്രത്തിനു വേണ്ടി അമ്പരപ്പിക്കുന്ന മേക്കോവർ തന്നെ പൃഥ്വി നടത്തിയിരുന്നു. ആടുജീവിതത്തിലെ നജീബായി മാറാൻ 30 കിലോയോളമാണ് പൃഥ്വി  ശരീരഭാരം കുറച്ചത്. 

പൃഥ്വിരാജിനും അമല പോളിനുമൊപ്പം ജിമ്മി ജീൻ ലൂയിസും ചിത്രത്തിൽ പ്രധാന കഥാപാത്രമാവുന്നുണ്ട്. എ ആർ റഹ്മാൻ സംഗീത സംവിധാനവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചത് ശ്രീകർ പ്രസാദാണ്. 

Read More Related Stories 

Amala Paul Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: