scorecardresearch

മഞ്ഞുമ്മൽ ബോയ്സിനെ പിന്നിലാക്കി ആടുജീവിതം; റെക്കോർഡ്

മഞ്ഞുമ്മല്‍ ബോയ്സ്, 2018 തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡ് തകർത്ത് ആടുജീവിതം

മഞ്ഞുമ്മല്‍ ബോയ്സ്, 2018 തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡ് തകർത്ത് ആടുജീവിതം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manjummel Boys | Aadujeevitham

Aadujeevitham The Goat Life box office collection

കളക്ഷൻ റെക്കോർഡുകൾ തകർത്ത് ബോക്സ് ഓഫീസിൽ കുതിപ്പു തുടരുകയാണ് മലയാളം ചിത്രം ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചിത്രം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് തിയേറ്ററിലെത്തിയത്. ആദ്യദിനം മുതൽ പ്രേക്ഷകരുടെ കുത്തൊഴുക്കിനാണ് തിയേറ്ററുകൾ സാക്ഷ്യം വഹിച്ചത്. ആടുജീവിതം ഇപ്പോൾ 100 കോടി ക്ലബിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോർട്ട്.

Advertisment

ഇന്ത്യയിലെ വിവിധ ഭാഷങ്ങളിൽ റിലീസായ ചിത്രം മികച്ച പ്രതികരണമാണ് പാൻ-ഇന്ത്യൻ തലത്തിൽ നേടുന്നത്. യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഒരു മലയാളം ചിത്രം നേടുന്ന ഏറ്റവും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം നേടിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങി 220 കോടിയോളം നേടിയ 'മഞ്ഞുമ്മൽ ബോയ്സിനെ' യുകെ, അയര്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ആടുജീവിതം പിന്നിലാക്കിയെന്നാണ് ഇൻഡസ്ട്രി അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. 42 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ 8.7 കോടിയുടെ റെക്കോർഡാണ് വെറും 7 ദിവസംകൊണ്ട് ആടുജീവിതം മറികടന്നത്. 7.90 കോടി രൂപ കളക്ടുചെയ്ത ജൂഡ് ആന്റണി ചിത്രം 2018-ആണ് തൊട്ടുപിന്നിൽ.

റിലീസായി എട്ടു ദിവസംകൊണ്ട് 47 കോടി രൂപയാണ് ആടുജീവിതം ഇന്ത്യൻ ബോക്സ് ഓഫീസിൽ നേടിയത്. ആഭ്യന്തര വിപണയിൽ 50 കോടിരൂപയും ചിത്രം നേടി. എന്നാൽ 26.35 കോടിരൂപ മാത്രമായിരുന്നു എട്ടാം ദിനം മഞ്ഞുമ്മൽ ബോയ്സ് നേടിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വൻ കുതിപ്പാണ് ചിത്രത്തിനുണ്ടായത്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ചിത്രം മികച്ച പ്രതികരണം നേടിയതോടെ കളക്ഷൻ​ കുതിച്ചുയരുകയായിരുന്നു. 37 കോടിരൂപയാണ് മഞ്ഞുമ്മൽ ബോയ്സ് രണ്ടാം വാരം നേടിയത്.

Read More Entertainment Stories Here

Advertisment
Prithviraj Blessy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: