/indian-express-malayalam/media/media_files/uploads/2019/03/rahul-gandhi-06.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തനായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഗാന്ധി തിരുവനന്തപുരത്തെത്തിയത്. രണ്ട് ദിവസത്തെ പ്രചരണ പരിപാടികളാണ് രാഹുലിന് കേരളത്തിലുള്ളത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മാരത്തണ്‍ പ്രചാരണം നടത്തും.
Also Read:'സമയം അതിക്രമിച്ചിരിക്കുന്നു'; അരവിന്ദ് കെജ്‌രിവാളിനോട് രാഹുല്‍ ഗാന്ധി
ഇന്ന് രാവിലെ 10 മുതലാണ് രാഹുലിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. കൊല്ലം ജില്ലയിലെ പത്തനാപുരം സെന്റ്.സ്റ്റീഫന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിലാണ് രാഹുല്‍ ആദ്യമെത്തുക. പതിനൊന്ന് മണിക്ക് പത്തനംതിട്ടയിലെ കെ.കെ.നായര്‍ മുന്‍സിപാലിറ്റി സ്റ്റേഡിയത്തില്‍ പൊതുയോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.
അതിനു ശേഷം കോട്ടയത്തേക്ക് പോകുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ.എം.മാണിയുടെ പാലായിലുള്ള കരിങ്ങോഴക്കല്‍ തറവാട് വീട് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.15 ഓടെയാണ് രാഹുല്‍ കെ.എം.മാണിയുടെ വസതിയിലെത്തുക.
Also Read:'ആദ്യ ഘട്ടത്തിൽ അട്ടിമറി നടന്നിട്ടുണ്ട്'; റീ പോളിംഗ് നടത്തണമെന്ന് സിപിഎം
മൂന്ന് മണിക്ക് ആലപ്പുഴ ജില്ലയിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പൊതുയോഗം. അഞ്ച് മണിക്കാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുയോഗം നടക്കുക. തിരുവനന്തപുരത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ചൊവ്വാഴ്ച രാത്രി രാഹുല്‍ ഗാന്ധി കണ്ണൂരിലേക്ക് പോകും. കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസിലാണ് ചൊവ്വാഴ്ച രാത്രി തങ്ങുക.
Heights of Literacy
Even #RahulGandhi started campaigning for Prime Minister Modi in Kerala #ModiHiAayega#ModiAgainSaysIndiapic.twitter.com/qwC3qwJGeY
— Siju Moothedath (@SijuMoothedath) April 13, 2019
ബുധനാഴ്ച രാവിലെ 7.30 ന് പ്രചാരണ പരിപാടികള്‍ ആരംഭിക്കും. രാവിലെ 7.30 ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ യുഡിഎഫ് നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും രാഹുൽ ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെ തിരുനെല്ലിയിലേക്ക് തിരിക്കുന്നത്.
Also Read: 'ചൗക്കിദാര്‍ ചോര്‍ ഹേ' പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ബുധനാഴ്ച ഒന്‍പത് മണിയോടെ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സ്വന്തം മണ്ഡലമായ വയനാട്ടില്‍ കൂടുതല്‍ സമയം രാഹുല്‍ ഗാന്ധി ചെലവഴിക്കും. രാവിലെ ബത്തേരിയിലും തിരുവമ്പാടിയിലും വൈകീട്ട് വണ്ടൂരിലും പൊതുപരിപാടികള്‍ നടക്കും.
Also Read:ദൈവത്തിന് നന്ദി, മറ്റാര്‍ക്കും ഒന്നും സംഭവിച്ചില്ലല്ലോ: ശശി തരൂര്‍
തിരുനെല്ലി ക്ഷേത്രവും രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനിയും രാഹുല്‍ സന്ദർശനം നടത്തുന്നുണ്ട്. വയനാട്ടിലെ പൊതുയോഗം സുൽത്താൻ ബത്തേരിയിലാണ്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും മലപ്പുറത്തെ നിലമ്പൂരിലും രാഹുൽ എത്തുന്നുണ്ട്. ബുധനാഴ്ച രാത്രിയോടെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങാനാണ് സാധ്യത.
Also Read: ലോക്‌സഭ തിരഞ്ഞെടുപ്പ് 2019: വാട്സ്ആപ്പിലെ വ്യാജവാർത്തകൾ എങ്ങനെ തിരിച്ചറിയാം?
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി കോറി സഞ്ജയ് കുമാർ ഗുരുദിൻ അറിയിച്ചിട്ടുണ്ട്. Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.