ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന് ആരോപിച്ച് സിപിഎം. ബംഗാളിലും ത്രിപുരയിലും ബൂത്തുകളില്‍ അട്ടിമറി നടന്നുവെന്നും മിക്ക ഇടങ്ങളിലും സുരക്ഷാസേന ഉണ്ടായിരുന്നില്ലെന്നും സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും 464 ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

Read More: ‘സമയം അതിക്രമിച്ചിരിക്കുന്നു’; അരവിന്ദ് കെജ്‌രിവാളിനോട് രാഹുല്‍ ഗാന്ധി

ആദ്യഘട്ടത്തില്‍ നടന്നതുപോലെ കൃത്രിമത്വം തുടരുകയാണെങ്കില്‍ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഇരു സംസ്ഥാനങ്ങളിലെയും പോളിംഗ് ബൂത്തുകളില്‍ പ്രവേശിക്കുന്നവരെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും തിരിച്ചയക്കുയായിരുന്നു. പോളിംഗ് നടന്ന ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ബൂത്തുകള്‍ പലതും അടച്ചുപൂട്ടുകയും ചെയ്തതായി യെച്ചൂരി ആരോപിച്ചു.

Read More: ‘അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണം’; പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയെ സമീപിക്കും

ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പലയിടത്തും പരാതികള്‍ ഉയര്‍ന്നിരുന്നു. ആന്ധ്രാപ്രദേശില്‍ വ്യാപക സംഘര്‍ഷമുണ്ടാകുകയും പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലാകുകയും ചെയ്തിരുന്നു. ഇതിനെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു. റീ പോളിംഗ് നടത്തണമെന്ന ആവശ്യം ചന്ദ്രബാബു നായിഡുവും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ ഉന്നയിച്ചിരുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.