കോണ്‍ഗ്രെസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി കോറി സഞ്ജയ് കുമാർ ഗുരുദിൻ അറിയിക്കുന്നു. വിശദാംശങ്ങള്‍.

Rahul Gandhi Kerala Visit Traffic regulations in Thiruvananthapuram city: രാഹുൽ ഗാന്ധി, എം.പിയുടെ 16.04.2019 തീയതിയിലെ തിരുവനന്തപുരം നഗരത്തിലെ സന്ദർശനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം വൈകുന്നേരം 3.00 മണി മുതൽ രാത്രി 09.00 മണി വരെ തിരുവനന്തപുരം നഗരത്തിൽ ചുവടെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുള്ളതാണ്.

  • 16.04.2019 തീയതി വൈകുന്നേരം 03.00 മണി മുതൽരാത്രി 09.00മണിവരെ ശംഖുമുഖം, ആൾസെയിന്റ്സ്, ചാക്ക, പേട്ട, പാറ്റൂർ,ജനറൽ ആശുപത്രി, ആശാൻസ്ക്വയർ, രക്തസാക്ഷിമണ്ഡപം, വി.ജെ.റ്റി.,സ്പെൻസർ സെൻട്രൽസ്റ്റേഡിയം, പുളിമുട്,ആയുർവേദകോളേജ് വരെയുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും, പാർക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്
  • അന്നേ ദിവസം ഉച്ചയ്ക്ക് 03.00 മണിമുതൽ വൈകുന്നേരം 08.00 മണിവരെ ജി.വിരാജ, ആർ.ആർലാമ്പ്, മ്യൂസിയം, വെള്ളയമ്പലം,ആൽത്തറ, വഴുതക്കാട്, സാനഡു, തൈക്കാട് വരെയുള്ള റോഡിലും, പബ്ലിക് ലൈബ്രറി, നന്ദാവനം, ആർ.ബി.ഐ, ബേക്കറി,ജേക്കബ്സ്, ഗേറ്റ്-IV വരെയുള്ള റോഡിലും, രക്തസാക്ഷിമണ്ഡപം, വി.ജെ.റ്റി.,സ്പെൻസർ സെൻട്രൽ സ്റ്റേഡിയം, പുളിമുട്,ആയുർവേദകോളേജ് വരെയുള്ള റോഡിലും, അണ്ടർ പാസ്, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പേട്ട,ചാക്ക,ആൾസെയിന്റ്സ്, ശംഖുമുഖം, എയർപാർട്ട് വരെയുള്ള റോഡുകളിലും ഗതാഗത നിയന്ത്രണവും, പാർക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്.
  • നെയ്യാറ്റിൻകര, പാറശ്ശാല ഭാഗങ്ങളിൽ നിന്ന് സമ്മേളനവുമായി ബന്ധപ്പെട്ട് വരുന്ന ചെറിയ വാഹനങ്ങൾ കരമന – കിള്ളിപ്പാലം -തമ്പാനൂർ – ആർ.എം.എസ് വഴി മാഞ്ഞാലിക്കുളം ഗ്രൗണ്ടിലെത്തി ആളെ ഇറക്കിയ ശേഷം അവിടെ പാർക്ക് ചെയ്യേണ്ടതാണ്.
  • നെടുമങ്ങാട്, പേരൂർക്കട, അരുവിക്കര, വട്ടിയൂർക്കാവ് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കവടിയാർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കുറവൻകോണം – മരപ്പാലം – കൊരുങ്ങാനൂർ – പ്ലാമൂട് – പി.എം.ജി, ജി.വി.രാജ, ആർ.ആർ ലാംമ്പ്, രക്തസാക്ഷി മണ്ഡപം,വി.ജെ.റ്റി വഴി വന്ന് യൂണിവേഴ്സിറ്റി കോളേജ് ലൈബ്രറിയുടെ ഭാഗത്ത് ആളെ ഇറക്കിയ ശേഷം ജനറൽ ആശുപത്രി, പേട്ട, ചാക്ക വഴി ഈ‍ഞ്ചയ്ക്കൽ ബൈപ്പാസിൽ എത്തി സർവ്വീസ് റോഡിൽ മാർഗ്ഗതടസ്സം കുടാതെ പാർക്ക് ചെയ്യേണ്ടതാണ്.
  • മലയിൻകീഴ്, കാട്ടാക്കട സിറ്റിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പൂജപ്പുര – ജഗതി – മേട്ടുക്കട – സംഗീത കോളേജ് – മോഡൽ സ്കൂൾ ജംഗ്ഷൻ – ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ തിരികെ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
  • കൊല്ലം, വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൾ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തീരദേശ പാത വഴിയോ കഴക്കൂട്ടം ബൈപ്പാസ് വഴിയോ വന്ന് വെൺപാലവട്ടത്ത് നിന്നും തിരിഞ്ഞ് കിംസ്. കുമാരപുരം, മുറിഞ്ഞപാലം പട്ടം,പി.എം.ജി, ജി.വി.രാജ, രക്തസാക്ഷി മണ്ഡപം, വി.ജെ.റ്റി വഴി വന്ന് യൂണിവേഴ്സിറ്റി കോളേജ് ലൈബ്രറിയുടെ ഭാഗത്ത് എത്തി ആളെ ഇറക്കിയശേഷം വാഹനങ്ങൾ ഈഞ്ചയ്ക്കൽ, കോവളം ബൈപ്പാസിൽ എത്തി പാർക്ക് ചെയ്യേണ്ടതാണ്.

വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ

  • കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന ചെറിയ വാഹനങ്ങൾ കുഴിവിള ജംഗ്ഷനിൽ നിന്നോ വെൺപാലവട്ടം ജംഗ്ഷനിൽ നിന്നോ തിരിഞ്ഞ് പോകേണ്ടതാണ്.
  • കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾ കാര്യവട്ടം, ശ്രീകാര്യം വഴി പോകേണ്ടതാണ്.
  • തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നും തിരിഞ്ഞ് ബേക്കറി, പനവിള വഴി പോകേണ്ടതാണ്.
  • വാഹനങ്ങൾ ഗതാഗതതടസ്സം കൂടാതെ പോകേണ്ട സ്ഥലങ്ങൾക്കനുസരിച്ച് പാർക്ക് ചെയ്യേണ്ടതാണ്. റോഡിനു പാരലൽ ആയോ ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, പാർക്ക് ചെയ്തിരിക്കുന്ന മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യുവാൻ പാടില്ല. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ, ഉണ്ടായിരി ക്കേണ്ടതാണ്.വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദിത്വപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്. ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടിസ്വീകരിക്കുന്നതാണ്.
  • എയർപ്പോർട്ടിലേക്ക് വരുന്ന യാത്രക്കാർ ഗതാഗത തിരക്ക് കണക്കിലെടുത്ത് അന്നേദിവസം രാവിലെ 08.00 മണിമുതൽ ഉച്ചയ്ക്ക് 10.00മണിവരെയും വൈകുന്നേരം 04.00 മണിമുതൽ രാത്രി 09.30 മണിവരെയുമുള്ള യാത്രകൾ ക്രമീകരിക്കേണ്ടതാണ്.
  • ഒരു കാരണവശാലും ചാക്ക, പേട്ട, പാറ്റുർ, ജനറൽ ഹോസ്പിറ്റൽ, ആശാൻസ്ക്വയർ, പാളയം, റോഡിലും, എയർപ്പോർട്ട്,ആൾസെയിന്റ്സ്, ചാക്ക, ഈ‍ഞ്ചയ്ക്കൽ, റുട്ടിലും, ചാക്ക- കഴക്കുട്ടം ബൈപ്പാസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.
    സമ്മേളനം കഴിഞ്ഞ് ആറ്റിങ്ങൽ, വർക്കല, കൊല്ലം, ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വേളി, തുമ്പ, പെരുമാതുറ, പുതിയപ്പാലം(തീരദേശപാത)വഴിയോ, തുമ്പ, കഴക്കുട്ടം ദേശിയപാത വഴിയോ വടക്ക് ഭാഗത്തേയ്ക് പോകേണ്ടതാണ്.
  • തെക്ക് ഭാഗത്തേയ്ക് പോകേണ്ട വാഹനങ്ങൾ ഈ‍ഞ്ചയ്ക്കൽ ബൈപാസിൽനിന്നും ആളെ എടുത്ത് ഈ‍ഞ്ചയ്ക്കൽ, കോവളം, വിഴിഞ്ഞം വഴി പോകേണ്ടതാണ്.
  • വട്ടിയൂർക്കാവ്, മലയിൻകീഴ്, കാട്ടാക്കട, പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ വന്നവഴിതന്നെ തിരികെ പോകേണ്ടതാണ്.

കോണ്‍ഗ്രസ് അധ്യക്ഷനും ലോക്സഭാ അംഗവും ഈ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച രാവിലെ പത്തനാപുരത്തും പത്തനംതിട്ടയിലും വൈകിട്ട് ആലപ്പുഴയിലും പ്രസംഗിക്കും. അതിനു ശേഷം ആറു മണിക്ക് തിരുവനന്തപുരത്ത് പൊതുസമ്മേളനം നടത്തും.

Read More: വിഷു ദിനത്തില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍; സ്വീകരണം ഒരുക്കി പ്രവര്‍ത്തകര്‍

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ