ന്യൂഡല്‍ഹി: ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് സുപ്രീം കോടതിയും പറഞ്ഞതായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിച്ചിരുന്നു. അത്തരത്തിലൊരു പരാമര്‍ശം റഫാല്‍ ഇടപാട് കേസ് പരിഗണിക്കുമ്പോള്‍ കോടതി നടത്തിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ നോട്ടീസിന് രാഹുല്‍ ഗാന്ധി മറുപടി നല്‍കണം. ബിജെപി എംപി മീനാക്ഷി ലേഖിയാണ് രാഹുല്‍ ഗാന്ധി കോടതിയലക്ഷ്യം നടത്തിയതായി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയതത്.
Read More: റഫാൽ അഴിമതിയുടെ തുടക്കവും ഒടുക്കവും മോദി തന്നെ: രാഹുൽ ഗാന്ധി
റാഫാല്‍ ഇടപാട് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശം രാഹുല്‍ ഗാന്ധി തെറ്റായി വ്യാഖ്യാനിച്ചു എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടതായും കോടതി പറഞ്ഞു. ഏപ്രില്‍ 23 നാണ് കേസ് വീണ്ടും കേള്‍ക്കുക. അതിന് മുന്‍പായി രാഹുല്‍ ഗാന്ധി നോട്ടീസിന് മറുപടി നല്‍കണം.
രാഹുല്‍ നടത്തിയ രീതിയിലുള്ള പരാമര്‍ശം കോടതി നടത്തിയിട്ടില്ല. അറ്റോര്‍ണി ജനറല്‍ സ്വകാര്യ രേഖകളാണെന്ന് ചൂണ്ടിക്കാട്ടിയ രേഖകള്‍ പരിശോധിക്കണോ എന്ന കാര്യത്തില്‍ മാത്രമാണ് സുപ്രീം കോടതി തീരുമാനമെടുത്തതെന്ന് കോടതി വ്യക്തമാക്കി.
Read More: ‘പിജി ഇല്ലാതെ എംഫിൽ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ജെയ്റ്റ്‌ലി
കാവല്‍ക്കാരന്‍ കള്ളനാണെന്ന് റഫാല്‍ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി പറഞ്ഞതായാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ പ്രസംഗിച്ചത്. ഈ പരാമര്‍ശമാണ് കോണ്‍ഗ്രസ് അധ്യക്ഷന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. രാഹുല്‍ നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും രംഗത്തുവന്നിരുന്നു.