/indian-express-malayalam/media/media_files/narbtCRJZw8QBfzXzHNH.jpg)
വിദ്യാഭ്യാസ വാർത്തകൾ
ന്യൂഡൽഹി: യുജിസി ജൂൺ 2024 പരീക്ഷയുടെ അന്തിമ ഉത്തര സൂചിക നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in വഴി അന്തിമ ഉത്തര സൂചിക പരിശോധിക്കാം. ഓരോ ചോദ്യത്തിനും രണ്ട് മാർക്കാണുള്ളത്. ഓരോ ശരിയായ ഉത്തരത്തിനും രണ്ട് മാർക്ക് വീതം ലഭിക്കും. തെറ്റായ ഉത്തരങ്ങൾക്ക് മാർക്ക് കുറയ്ക്കില്ല.
ജൂൺ, ഡിസംബർ മാസങ്ങളിലായി വർഷത്തിൽ രണ്ടു തവണയാണ് നെറ്റ് പരീക്ഷ നടക്കുക. ഈ വർഷത്തെ ജൂൺ പരീക്ഷ രാജ്യത്തെ 317 സെന്ററുകളിലായി രണ്ടു ഷിഫ്റ്റുകളിലായാണ് നടന്നത്. 9 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ജൂണിലെ പരീക്ഷ എഴുതിയത്.
ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (JRF) സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ ജോലിക്കും യോഗ്യത നൽകുന്ന പരീക്ഷയാണ് യുജിസി നെറ്റ്. ജെആർഎഫ് പാസാകുന്നവർക്കു പിജിക്കു പഠിച്ച വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ ഗവേഷണം നടത്താം. അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും ഇവർക്ക് അർഹതയുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.