scorecardresearch

ഗേറ്റ് 2025-ന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി

നേരത്തെ ഒക്ടോബർ 8 ആയിരുന്നു അവസാന തീയതി. ഇത് രണ്ടാം തവണയാണ് അപേക്ഷാ തീയതി നീട്ടുന്നത്

നേരത്തെ ഒക്ടോബർ 8 ആയിരുന്നു അവസാന തീയതി. ഇത് രണ്ടാം തവണയാണ് അപേക്ഷാ തീയതി നീട്ടുന്നത്

author-image
Education Desk
New Update
education

ഫയൽ ചിത്രം

ന്യൂഡല്‍ഹി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) 2025-ന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി. ഒക്ടോബർ 11 വരെയാണ് നീട്ടിയത്. നേരത്തെ ഒക്ടോബർ 8 ആയിരുന്നു അവസാന തീയതി. ഇത് രണ്ടാം തവണയാണ് അപേക്ഷാ തീയതി നീട്ടുന്നത്.

Advertisment

പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ gate2025.iitr.ac.in വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. പിഴതുകയോടെ (ലേറ്റ് ഫീ) ഒക്ടോബര്‍ 11വരെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും. നിരവധി വിദ്യാർത്ഥികളിൽനിന്നും തീയതി നീട്ടണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് നടപടി.

2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷകള്‍ നടത്തുക. ഫലം മാര്‍ച്ച് 19-ന് പ്രഖ്യാപിക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ ജനുവരി രണ്ടിന് പ്രസിദ്ധീകരിക്കും. ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. എന്‍ജിനിയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്സ്, ആര്‍ട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: