/indian-express-malayalam/media/media_files/1aPRyB4yfDJL4wAgFw9p.jpg)
സംസ്കൃത സർവകലാശാല
ഒക്ടോബർ 21ന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സെമസ്റ്റർ പരീക്ഷകൾ നവംബർ നാലിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ (സി.ഇ.ടി) ബി.ടെക്/ ബി.ആർക്ക് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 18ന് നടക്കും. വിശദവിവരങ്ങൾക്ക്: www.cetlac.in.
ചാല ഐ ടി ഐ പ്രവേശനം : 17 വരെ അപേക്ഷിക്കാം
പുതുതായി ആരംഭിച്ച ചാല ഐ ടി ഐ യിലേക്ക് അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്‌നിഷ്യൻ (3D പ്രിന്റിങ്ങ്), മൾട്ടീമീഡിയ അനിമേഷൻ ആൻഡ് സ്‌പെഷ്യൽ എഫക്ട്‌സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് യോഗ്യത. www.det.Kerala.gov.in വെബ്‌സൈറ്റിൽ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം. ചാക്ക ഐ ടി ഐ, ചാല ഐ ടി ഐ എന്നിവിടങ്ങളിലും അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17. കൂടുതൽ വിവരങ്ങൾക്ക്: 8547898921, 9387812235.
ബി.ഫാം കോഴ്സിലേയ്ക്കുളള പ്രവേശനം: വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024 ലെ ബി.ഫാം കോഴ്സിലേയ്ക്കുളള വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ഒക്ടോബർ 14ന് വൈകിട്ട് 4 മണിക്ക് മുമ്പായി അതത് കോളേജുകളിൽ പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ 'Data Sheet' എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്‌തെടുക്കാം. പ്രവേശനം നേടുന്ന സമയത്ത് വിദ്യാർഥികൾ ഈ ഘട്ടത്തിലെ ഡാറ്റാ ഷീറ്റും അലോട്ട്‌മെന്റ് മെമ്മോയും മറ്റ് രേഖകളും കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.