/indian-express-malayalam/media/media_files/lASt4JOhw7JuGY2yYoBa.jpg)
തൊഴിൽ വാർത്തകൾ
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ പ്രിന്റിംഗ് ഗസ്റ്റ് ലക്ചറർ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 7ന് രാവിലെ 11 മണിക്ക് കോളേജിൽ ഹാജരാകേണ്ടതാണ്.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്സ്മാൻ മെക്കാനിക് ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് വിശ്വകർമ്മ കാറ്റഗറിയിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താത്ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിന് താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 8ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us