/indian-express-malayalam/media/media_files/viEzpJBBAqOGKEWx3H1L.jpg)
തൊഴിൽ വാർത്തകൾ
യു.എ.ഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉളളവരാകണം.
HAAD / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് - അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകര്‍. പ്രായപരിധി 35 വയസ്സ്. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവപരിചയവും ആവശ്യമാണ്. ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയക് ലൈഫ് സപ്പോർട്ട് (ACLS), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് (TBOSIET) എന്നിവയില്‍ അനുഭവപരിചയവും അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകൾ (EHR) കൈകാര്യം ചെയ്തും പരിചയമുളളവരാകണം.
വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 Dhs. വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@Kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് ഒക്ടോബര്‍ 09 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
റൂസയിൽ സിസ്റ്റം അനലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ 59300-120900. സർക്കാർ കോളേജ് (എൻജിനീയറിങ്/ ആർട്‌സ് ആൻഡ് സയൻസ്), സർക്കാർ പോളിടെക്‌നിക്ക് എന്നിവിടങ്ങളിൽ സിസ്റ്റം അനലിസ്റ്റ്/ കംപ്യൂട്ടർ പ്രോഗ്രാമർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 1 എന്നീ തസ്തികകളിൽ ജോലി ചെയ്ത് വരുന്നവർക്കും ഈ സ്ഥാപനങ്ങളിൽ മേൽപ്പറഞ്ഞ ശമ്പള സ്‌കെയിലിൽ ജോലി ചെയ്ത് വരുന്ന ഉദ്യോഗസ്ഥരിൽ എൻജിനീയറിങ്ങിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പിജിഡിസിഎ സർട്ടിഫിക്കറ്റും അല്ലെങ്കിൽ എംസിഎ/ എംഎസ്‌സി ഇൻ കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസ യോഗ്യത ഉളളവർക്കും അപേക്ഷിക്കാം. ഐഐഐടിഎംകെ കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് സർട്ടിഫിക്കറ്റ്/പിഎഫ്എംഎസ്-ലെ പരിചയം എന്നിവയിൽ ഏതെങ്കിലും ഒന്ന് അഭിലഷണീയം. അപേക്ഷകർ മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. താൽപര്യമുളളവർ റൂസ സ്റ്റേറ്റ് പ്രൊജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്‌സിറ്റി പി.ഒ തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ തപാൽ മുഖേനയോ keralarusa@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഒക്ടോബർ 20 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമർപ്പിക്കണം.
ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ്: അപേക്ഷ ക്ഷണിച്ചു
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിന്റെ ഒഴിവിലേക്ക് ഒക്ടോബർ 10ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മൂന്നു വർഷത്തെ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ ഡിപ്ലോമ, ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിങ്/ ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത. വേതനം 17,000 രൂപ. പ്രായപരിധി 18-41. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ സമർപ്പിക്കണം.
ഡോക്ടറെ നിയമിക്കുന്നു
പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡോക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വേണം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ 14 ന് ഉച്ചയ്ക്ക് 2.30 ന് ഇന്റർവ്യൂ നടക്കും.
Read More
- ബിഎസ്സി നഴ്സിങ് കോഴ്സ്: രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- പി.ജി ഹോമിയോ, ആയൂർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനം, ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം
- Canada Work Permit System Changes 2024: കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് കാനഡ; വർക്ക് പെർമിറ്റിലെ പുതിയ മാറ്റങ്ങൾ അറിയാം
- വിദേശവിദ്യാർഥികൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് കാനഡ; നിയമം മാറും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.