scorecardresearch

Canada Work Permit System Changes 2024: കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് കാനഡ; വർക്ക് പെർമിറ്റിലെ പുതിയ മാറ്റങ്ങൾ അറിയാം

Canada Immigration Reduction 2024: കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര വർക്ക് പെർമിറ്റിലാണ് കാനഡ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. ഏതൊക്കെ മേഖലയിലാണ് മാറ്റങ്ങൾ? ഇന്ത്യൻ വിദ്യാർത്ഥികളെ അത് എങ്ങനെ ബാധിക്കുമെന്ന് അറിയാം

Canada Immigration Reduction 2024: കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര വർക്ക് പെർമിറ്റിലാണ് കാനഡ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. ഏതൊക്കെ മേഖലയിലാണ് മാറ്റങ്ങൾ? ഇന്ത്യൻ വിദ്യാർത്ഥികളെ അത് എങ്ങനെ ബാധിക്കുമെന്ന് അറിയാം

author-image
WebDesk
New Update
Canada international work permit updates 2024:

Canada immigration Policy 2024: ചിത്രം: എക്സ് (X)

Canada work permit immigration policy 2024: കാനഡയിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജ്യത്തിൻ്റെ അന്താരാഷ്ട്ര വർക്ക് പെർമിറ്റ് സംവിധാനത്തിൽ ചില മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു.

Advertisment

കാനഡ ഈ വർഷം 35 ശതമാനം അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റുകൾ മാത്രമേ നൽകൂ എന്ന് സെപ്റ്റംബർ 19 വ്യാഴാഴ്ച ട്രൂഡോ പറഞ്ഞു. അടുത്ത വർഷം ഇത് വീണ്ടും 10 ശതമാനം കുറയും.

വേതനം, താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം, ജോലിയുടെ കാലാവധി എന്നിവ കുറയ്ക്കുമെന്ന് ട്രൂഡോ ഓഗസ്റ്റിൽ പറഞ്ഞിരുന്നു. "കോവിഡിനു ശേഷമാണ് ഞങ്ങൾ പദ്ധതി പുന:ക്രമീകരിച്ചിരുന്നത്, എന്നാൽ തൊഴിൽ വിപണി മാറിയിരിക്കുന്നു. കനേഡിയൻ തൊഴിലാളികളിൽ കൂടി ബിസിനസുകൾ ശ്രദ്ധ കേന്ദ്രീകരിക്കണം'' എന്ന് ട്രൂഡോ പറഞ്ഞു.

എന്തുകൊണ്ടാണ് കാനഡ അന്താരാഷ്ട്ര വർക്ക് പെർമിറ്റുകൾ തടഞ്ഞത്?

2023-ൽ 5,00,000-ൽ അധികം സ്റ്റുഡൻ്റ്  പെർമിറ്റുകൾ നൽകിയിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം ഇതുവരെ ഏകദേശം 4,85,000 സ്റ്റുഡൻ്റ് പെർമിറ്റുകളാണ് കാനഡ നൽകിയത്. അടുത്ത വർഷം ഇത് 4,37,000 ആയി കുറച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment

വർദ്ധിച്ചു വരുന്ന കുടിയേറ്റങ്ങൾ കാരണം നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കുമേലുള്ള സമ്മർദ്ദമാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾക്കു കാരണമായി പറയപ്പെടുന്നത്. 

കാനഡയിലെത്തിയ ശേഷം ചില വിദ്യാർത്ഥികൾ അഭയം തേടാൻ ഈ സംവിധാനം ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. "കുടിയേറ്റം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു നേട്ടമാണ്, എന്നാൽ മോശം പ്രവർത്തിയിൽ ഏർപ്പെട്ടവർ ഈ സിസ്റ്റത്തെ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്" എന്ന് ട്രൂഡോ എക്സ് എന്ന സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ പറയുന്നു.

അനധികൃത കുടിയേറ്റം, അഭയം തേടൽ ( Asylum) എന്നിവ തടയുന്നതിനാണ് ഇപ്പോൾ വിസ നിയമങ്ങളിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. കാനഡയിലെ ജനസംഖ്യയുടെ 6.5 ശതമാനത്തിൽ നിന്ന് 5 ശതമാനമായാണ് താൽകാലിക താമസക്കാരുടെ എണ്ണം കുറച്ചിരിക്കുന്നത്. ഈ കുറവ് നവംബർ 1-ന് പുറത്തിറങ്ങുന്ന 2025-2027 ഇമിഗ്രേഷൻ പദ്ധതിയിൽ പ്രതിഫലിക്കും.

ബിരുദാനന്തര ബിരുദ വർക്ക് പെർമിറ്റുകളിലെ നിയന്ത്രണങ്ങൾ എന്തൊക്കെയാണ്?

കാനഡയിലെ അന്തർദ്ദേശീയ ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാം വിദ്യാർത്ഥികൾ എന്നിവരുടെ വർക്ക് പെർമിറ്റുകൾ (പിജിഡബ്ല്യുപി) മൂന്ന് വർഷത്തേക്ക് സാധുവാണ്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കർശനമായ നിയമങ്ങളിലൂടെ പിജിഡബ്ല്യുപികളുടെ എണ്ണം 1.75 ലക്ഷം കുറയ്ക്കാനാണ് കനേഡിയൻ സർക്കാർ ലക്ഷ്യമിടുന്നത്. പങ്കാളിയുടെ വർക്ക് പെർമിറ്റുകൾ 50,000 ആയി കുറയ്ക്കും. കുറഞ്ഞത് 16 മാസത്തേക്ക് മാസ്റ്റേഴ്സ് പ്രോഗ്രാം തുടർന്നാൽ മാത്രമേ പങ്കാളികൾക്ക് ഇനി വർക്ക് പെർമിറ്റ് കിട്ടുകയുള്ളൂ. 

പിജിഡബ്ല്യുപിക്ക് അപേക്ഷിക്കുന്നതിനു മുമ്പ്, വിദ്യാർത്ഥികൾ ഇനി കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്ക് (സിഎൽബി) എന്ന ഭാഷാ പ്രാവീണ്യ പരീക്ഷയിൽ വിജയിക്കണം. നവംബർ 1 മുതൽ സമർപ്പിക്കുന്ന എല്ലാ അപേക്ഷകൾക്കും, യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥികൾക്ക് 7 ഉം കോളേജ് ബിരുദ വിദ്യാർത്ഥികൾക്ക് 5 ഉം ആണ് ഈ പരീക്ഷയിൽ ലഭിക്കേണ്ട സ്കോർ. നേരത്തെ, പെർമനൻ്റ് റെസിഡൻസിയ്ക്ക് (പിആർ) അപേക്ഷിക്കാൻ മാത്രമേ സിഎൽബി ആവശ്യമായിരുന്നുള്ളൂ.

രാജ്യത്ത് ദീർഘകാല തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളുമായി (സർക്കാർ ലിസ്റ്റുചെയ്തിരിക്കുന്നവ) ബന്ധപ്പെട്ട് പബ്ലിക് കോളേജിൽ നിന്നും ബിരുദം നേടിയവർക്ക് പിജിഡബ്ല്യുപിക്ക് അർഹതയുണ്ട്.

മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ഒരു പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (PAL) ലഭിക്കേണ്ടതുണ്ട്. ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു നേരത്തെ ഇത് ബാധകം.

വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ

ഓഗസ്റ്റിൽ കോഴ്സുകൾ പൂർത്തിയാക്കിയ ലക്ഷക്കണക്കിന് ഡിപ്ലോമക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഐടി മുതലായവ പഠിച്ചവർക്ക് അവരുടെ യോഗ്യതകൾ ഇനി കാനഡയുടെ ദീർഘകാല ജോലി ആവശ്യകതകൾക്ക് അനുയോജ്യമല്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ലുധിയാനയിലെ കാപ്രി ഇമിഗ്രേഷൻ കൺസൾട്ടൻസിയിലെ നിതിൻ ചൗള  പറഞ്ഞു.

അത്തരം കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന കനേഡിയൻ കോളേജുകൾ പുതിയ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നില്ലെങ്കിൽ എൻറോൾ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണവും കുറഞ്ഞേക്കാം.  പ്ലംബിംഗ്, റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ്/ഹീറ്റിംഗ്, മെക്കാനിക്സ്, എഐ, മെഷീൻ ലേണിംഗ്, കാർപ്പെൻ്ററി, ആരോഗ്യം, നഴ്സിംഗ് എന്നിങ്ങനെ തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളിൽ വൈദഗ്ധ്യമുള്ള വിദ്യാർത്ഥികൾക്ക് പിജിഡബ്ല്യുപി നേടാനുള്ള അവസരങ്ങളുണ്ടെന്ന് പഞ്ചാബ് ആസ്ഥാനമായുള്ള കൺസൾട്ടൻ്റുമാർ അഭിപ്രായപ്പെടുന്നു.

ഇതരമാർഗങ്ങൾ എന്തൊക്കെയാണ്?

കാനഡയുടെ ഇമിഗ്രേഷൻ, റെഫ്യൂജീസ് കനേഡിയൻ സിറ്റിസൺഷിപ്പ് (IRCC) കണക്കുകൾ പ്രകാരം, 2017-ൽ ഏകദേശം 4.90 ലക്ഷം ആളുകൾ വിദ്യാർത്ഥി (അന്താരാഷ്ട്ര) വർക്ക് പെർമിറ്റ് നേടിയിരുന്നു. 2023-ലെ കണക്കനുസരിച്ച് ഇത്10 ലക്ഷത്തിലേറെയായി. കഴിഞ്ഞ എട്ട് വർഷങ്ങളിൽ കാനഡിയിലേയ്ക്ക് വന്നിട്ടുള്ള  വിദ്യാർത്ഥികളിൽ പകുതിയിലധികവും ഇന്ത്യക്കാരും, ചൈനക്കാരുമാണ്.

കാനഡയുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി വിദ്യാഭ്യാസ നയങ്ങളെ ചേർത്തു വെയ്ക്കുന്നതിനുള്ള കാനഡയുടെ പ്രതിബദ്ധതയാണ് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ഈ തീരുമാനത്തിൽ പ്രതിഫലിപ്പിക്കുന്നത് എന്ന് നോയിഡയിലെ യൂണിവേഴ്സിറ്റി ലിവിംഗ് സിഇഒ സൗരഭ് അറോറ അഭിപ്രായപ്പെടുന്നു.  

ഈ പുതിയ മാറ്റങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ ജർമ്മനി, ഇറ്റലി, അയർലൻഡ്, സിംഗപ്പൂർ, തുടങ്ങിയ രാജ്യങ്ങളെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി പരിഗണിക്കുന്നതിന് പ്രേരിപ്പിച്ചേക്കാം. 

Read More

Canada Visa Immigration

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: